India - 2024

ദേശീയ മധ്യസ്ഥ പ്രാര്‍ത്ഥനാ കോണ്‍ഫറന്‍സ് നാളെ

സ്വന്തം ലേഖകന്‍ 11-09-2018 - Tuesday

കോട്ടയം: കേരള കാത്തലിക് കരിസ്മാറ്റിക് റിന്യൂവല്‍ സര്‍വീസസിന്റെ ആഭിമുഖ്യത്തില്‍ ദേശീയ മധ്യസ്ഥ പ്രാര്‍ത്ഥനാ കോണ്‍ഫറന്‍സ് നാളെ കോട്ടയം ക്രിസ്തുരാജ കത്തീഡ്രലില്‍ നടക്കും. ഉച്ചകഴിഞ്ഞ് 2.15ന് ലൂര്‍ദ് ഫൊറോന പള്ളിയില്‍നിന്നു ക്രിസ്തുരാജ കത്തീഡ്രലിലേക്ക് ജപമാല പ്രാര്‍ത്ഥന. ഫാ. ജോസഫ് മണക്കളം ആമുഖ സന്ദേശം നല്‍കും.

ഫാ. ജിബിന്‍ കുഴിവേലില്‍ ജപമാല പ്രാര്‍ത്ഥനയ്ക്കു നേതൃത്വം നല്‍കും. മൂന്നിന് ആരാധന, വചന പ്രഘോഷണം. 4.30ന് വിശുദ്ധ കുര്‍ബാന, കുരിശു വെഞ്ചരിപ്പ്, അനുഗ്രഹ പ്രഭാഷണം ആര്‍ച്ച്ബിഷപ് മാര്‍ മാത്യു മൂലക്കാട്ട്. 6.15ന് ആരാധന, വചന പ്രഘോഷണം. 7.15ന് ജറീക്കോ പ്രാര്‍ത്ഥന, കുരിശിന്റെ വഴി, കരുണക്കൊന്ത. രാത്രി എട്ടിന് സമാപന പ്രാര്‍ത്ഥന.


Related Articles »