India - 2024

ആഗോള സുറിയാനി പണ്ഡിതരുടെ സംഗമം മൗണ്ട് സെന്റ് തോമസില്‍ നടന്നു

സ്വന്തം ലേഖകന്‍ 12-09-2018 - Wednesday

കൊച്ചി: കോട്ടയം സെന്റ് എഫ്രേം എക്യുമെനിക്കല്‍ റിസര്‍ച്ച് സെന്റര്‍ (സീനി) സംഘടിപ്പിച്ചിട്ടുള്ള ഒന്‍പതാമത് ആഗോള സുറിയാനി കോണ്‍ഫറന്‍സിന്റെ ഭാഗമായി ആഗോള സുറിയാനി പണ്ഡിതരുടെ സംഗമം മൗണ്ട് സെന്റ് തോമസില്‍ നടന്നു. സീറോ മലബാര്‍ സഭാ മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി അധ്യക്ഷതയിലാണ് സമ്മേളനം നടന്നത്. സുറിയാനി പണ്ഡിതനായ പാലാ രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് കല്ലറങ്ങാട്ട് ആശംസകള്‍ നേര്‍ന്നു പ്രസംഗിച്ചു.

ലിറ്റര്‍ജിക്കല്‍ റിസര്‍ച്ച് സെന്റര്‍ പബ്ലിക്കേഷന്‍സ് ഉദയംപേരൂര്‍ സൂനഹദോസിനെ സംബന്ധിച്ചു പ്രസിദ്ധീകരിച്ച തോമസ് ക്രിസ്ത്യന്‍ ഹെറിറ്റേജ് ജേര്‍ണല്‍ കര്‍ദ്ദിനാള്‍ മാര്‍ ആലഞ്ചേരി മാര്‍ ജോസഫ് കല്ലറങ്ങാട്ടിനു കോപ്പി നല്‍കി പ്രകാശനം ചെയ്തു. സീറിയുടെ സ്ഥാപകനായ റവ. ഡോ. ജേക്കബ് തെക്കേപറന്പില്‍, മാര്‍ വാലാഹ് സിറിയക് അക്കാദമി ഡയറക്ടര്‍ റവ. ഡോ. പീറ്റര്‍ കണ്ണന്പുഴ, സുറിയാനി പ്രഫ. റവ. ഡോ. ഫ്രാന്‍സീസ് പിട്ടാപ്പിള്ളില്‍, ഫാ. ജോബി മാപ്രകാവില്‍ എന്നിവരുടെ നേതൃത്വത്തിലാണ് സുറിയാനിസംഗമം സംഘടിപ്പിച്ചത്. സംഗമത്തിനുശേഷം സഭാ ചരിത്രത്തെ അടുത്തറിയാന്‍ അംഗങ്ങള്‍ സെന്റ് തോമസ് ക്രിസ്ത്യന്‍ മ്യൂസിയവും മാര്‍ വാലാഹ് സിറിയക് അക്കാദമിയും സന്ദര്‍ശിച്ചു.


Related Articles »