India - 2024

മഞ്ഞുമ്മല്‍ ദേവാലയത്തിലെ തിരുവാഭരണങ്ങള്‍ കൈമാറി

സ്വന്തം ലേഖകന്‍ 14-09-2018 - Friday

കളമശേരി: വരാപ്പുഴ അതിരൂപതയിലെ മഞ്ഞുമ്മല്‍ അമലോത്ഭവ മാതാ പള്ളിയിലെ തിരുസ്വരൂപത്തില്‍ ചാര്‍ത്തുന്ന തിരുവാഭരണങ്ങള്‍ നവകേരള നിര്‍മിതിക്കായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്കു നല്‍കി. മാതാവിന്റെയും ഉണ്ണിയേശുവിന്റെയും തിരുസ്വരൂപങ്ങളില്‍ തിരുനാള്‍ ദിവസങ്ങളില്‍ അണിയിക്കുന്ന 25 പവന്‍ തൂക്കം വരുന്ന മാലകളാണു നല്‍കിയത്.

ഭക്തര്‍ നേര്‍ച്ചയായി നല്‍കിയ സ്വര്‍ണമുപയോഗിച്ചാണു മാലകള്‍ പണിതത്. രണ്ടു തവണ മാത്രമേ ആഭരണങ്ങള്‍ രൂപത്തില്‍ അണിയിച്ചിരുന്നുള്ളൂ. ഇന്നലെ രാവിലെ മഞ്ഞുമ്മല്‍ ഇമ്മാക്കുലേറ്റ് കോണ്‍സെപ്ഷന്‍ പള്ളി അങ്കണത്തില്‍ നടന്ന ചടങ്ങില്‍ മന്ത്രി ഇ.പി. ജയരാജന്‍ പള്ളി വികാരി ഫാ. വര്‍ഗീസ് കണിച്ചുകാട്ടില്‍നിന്ന് ആഭരണങ്ങള്‍ സ്വീകരിച്ചു.

സഹവികാരി ഫാ. ജോസഫ്, ഫാ. ബിജു തണ്ണിക്കോട്ടില്‍, പള്ളി കമ്മിറ്റി അംഗങ്ങള്‍ എന്നിവരും സന്നിഹിതരായിരുന്നു. മനുഷ്യനന്മയ്ക്കു വേണ്ടി യേശു പ്രവര്‍ത്തിച്ചതിന്റെ മാതൃക സഭയും പിന്തുടരുന്നതിനെ മന്ത്രി അഭിനന്ദിച്ചു.


Related Articles »