India - 2024

വാഹന അപകടത്തില്‍ വൈദികന്‍ മരിച്ചു

സ്വന്തം ലേഖകന്‍ 15-09-2018 - Saturday

ചാലക്കുടി: സൗത്ത് മാരാംകോട് റോഡില്‍ പാലം ജംഗ്ഷനില്‍ ബൈക്കും ടിപ്പര്‍ ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ വൈദികന്‍ മരിച്ചു. ഇരിങ്ങാലക്കുട രൂപതാംഗവും വെള്ളിക്കുളങ്ങര പ്രസന്റേഷന്‍ എഫ്‌സി കോണ്‍വന്റ് ചാപ്ലയിനുമായ ഫാ. പോള്‍ മംഗലന്‍ ആണ് മരിച്ചത്. 63 വയസ്സായിരിന്നു. ഇന്നലെ രാവിലെ 10.30നായിരുന്നു അപകടം. ഉടനെ ചാലക്കുടി സെന്റ് ജയിംസ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. കൊടകര ഫൊറോന ഇടവകാംഗമായ പോളച്ചന്‍ മംഗലന്‍ കുഞ്ഞിപ്പൈലന്‍ കുഞ്ഞേല്യ ദമ്പതികളുടെ മകനാണ്.

സംസ്‌കാരം 17നു കൊടകര സെന്റ് ജോസഫ്‌സ് ഫൊറോന പള്ളിയില്‍ നടക്കും. അപകടവാര്‍ത്തയറിഞ്ഞ് ഇരിങ്ങാലക്കുട രൂപത ബിഷപ് മാര്‍ പോളി കണ്ണൂക്കാടനും രൂപത വികാരി ജനറാള്‍മാരായ മോണ്‍. ജോയി പാലിയേക്കര, മോണ്‍. ലാസര്‍ കുറ്റിക്കാടന്‍, മോണ്‍. ആന്റോ തച്ചില്‍ എന്നിവരും നിരവധി വൈദികരും സെന്റ് ജയിംസ് ആശുപത്രിയില്‍ എത്തിയിരുന്നു.


Related Articles »