India - 2024

കത്തോലിക്ക സഭക്കെതിരെയുള്ള പ്രചരണങ്ങള്‍ സഭയെ ഇകഴ്ത്തിക്കാണിക്കാന്‍

സ്വന്തം ലേഖകന്‍ 17-09-2018 - Monday

കൊച്ചി: ജലന്ധര്‍ വിഷയത്തില്‍ പോലീസിന്റെ അന്വേഷണം തൃപ്തികരമായി പുരോഗമിക്കുന്നു എന്നു ഹൈക്കോടതി നിരീക്ഷിച്ച സാഹചര്യത്തില്‍ ബിഷപ്പ് പോലീസിനെ സ്വാധീനിക്കുന്നു, സഭ തെറ്റിനു കൂട്ടുനില്‍ക്കുന്നു എന്ന തരത്തിലുള്ള പ്രചാരണങ്ങള്‍ വസ്തുതാവിരുദ്ധവും പൊതുസമൂഹത്തില്‍ സഭയെ ഇകഴ്ത്തിക്കാണിക്കാന്‍ വേണ്ടിയുള്ളതുമാണെന്ന്‍ കത്തോലിക്കാ കോണ്‍ഗ്രസ്. കാക്കനാട് മൗണ്ട് സെന്റ് തോമസില്‍ മാധ്യമരംഗത്തെ ക്രിയാത്മകത എന്ന വിഷയത്തില്‍ നടന്ന സെമിനാറിലാണ് സംഘടന ഇക്കാര്യം പ്രസ്താവിച്ചത്.

ആരോപണവിധേയനായ ബിഷപ് കുറ്റക്കാരനെങ്കില്‍ ശിക്ഷിക്കപ്പെടണം. ബിഷപ്പിന്റെ അറസ്റ്റിനായി എറണാകുളത്തു നടക്കുന്ന ഉപവാസസമരത്തിനു നേതൃത്വം നല്‍കുന്നതു തുടര്‍ച്ചയായി സഭയ്‌ക്കെതിരേ പ്രവര്‍ത്തിക്കുന്നവരാണ്. ഇവര്‍ ഉന്നയിക്കുന്ന മുദ്രാവാക്യങ്ങള്‍ കുമ്പസാരം ഉള്‍പ്പെടെയുള്ള സഭയുടെ കൂദാശകളുടെ പവിത്രതയെ തന്നെ എതിര്‍ക്കുന്നതാണ്. അന്വേഷണത്തോടു ബിഷപ്പ് പൂര്‍ണമായി സഹകരിക്കണം. നിഷ്പക്ഷമായ അന്വേഷണത്തിലൂടെ ലഭിക്കുന്ന വസ്തുതകള്‍ ജനങ്ങളെ അറിയിക്കാന്‍ പോലീസ് തയാറാകണമെന്നും കത്തോലിക്കാ കോണ്‍ഗ്രസ് ആവശ്യപ്പെട്ടു.

മാനന്തവാടി രൂപതാദ്ധ്യക്ഷന്‍ മാര്‍ ജോസ് പൊരുന്നേടം ഉദ്ഘാടനം ചെയ്ത സെമിനാറില്‍ പ്രസിഡന്റ് ബിജു പറയന്നിലം അധ്യക്ഷതവഹിച്ചു. ഫാ. ജോബി മാപ്രക്കാവില്‍ വിഷയാവതരണം നടത്തി. ഡയറക്ടര്‍ ഫാ. ജിയോ കടവി, ഡോ.ജോസ്‌കുട്ടി ഒഴുകയില്‍, ബെന്നി ആന്റണി, വര്‍ക്കി നിരപ്പേല്‍, സെലിന്‍ സിജോ, ആന്റണി എല്‍. തൊമ്മാന, ഹീസി മാന്പിള്ളി, ജോര്‍ജ് കാരാമയില്‍, ജോണ്‍ മുണ്ടന്‍കാവില്‍, ഷൈജി ഓട്ടപ്പിള്ളി അജോ ജോസഫ്, കെ.സി.ഡേവിസ്, തുടങ്ങിയവര്‍ പ്രസംഗിച്ചു.


Related Articles »