India - 2024

സീറോ മലബാര്‍ യുവജന സംഘടനയുടെ തമിഴ്‌നാട് റീജണ്‍ നിലവില്‍ വന്നു

സ്വന്തം ലേഖകന്‍ 18-09-2018 - Tuesday

കോയമ്പത്തൂര്‍: സീറോ മലബാര്‍ രൂപതകളായ രാമനാഥപുരം, ഹൊസൂര്‍, തക്കല എന്നിവ ഉള്‍പ്പെടുത്തി സീറോ മലബാര്‍ യുവജന സംഘടനയായ എസ്എംവൈഎമ്മിന്റെ തമിഴ്‌നാട് റീജണ്‍ ഔദ്യോഗികമായി നിലവില്‍വന്നു. ഞായറാഴ്ച രാമനാഥപുരത്തു നടന്ന യുവജന കണ്‍വെന്‍ഷനിലാണ് റീജണ്‍ നിലവില്‍ വന്നത്. തമിഴ്‌നാട്ടിലെ സീറോ മലബാര്‍ യുവജന സംഘടനാ ഡയറക്ടര്‍മാരും രൂപതാതല എക്‌സിക്യൂട്ടീവ് അംഗങ്ങളും അറുന്നൂറോളം വരുന്ന യുവജനപ്രതിനിധികളും പങ്കെടുത്ത ചടങ്ങില്‍ യൂത്ത് കമ്മീഷന്‍ ചെയര്‍മാന്‍ മാര്‍ ജോസഫ് പണ്ടാരശേരിലാണ് ഉദ്ഘാടനം നിര്‍വഹിച്ചത്.

രാമനാഥപുരം രൂപതാധ്യക്ഷന്‍ മാര്‍ പോള്‍ ആലപ്പാട്ട് അധ്യക്ഷത വഹിച്ചു. യൂത്ത് കമ്മീഷന്‍ സെക്രട്ടറി ഫാ. ജോസഫ് ആലഞ്ചേരില്‍, രാമനാഥപുരം രൂപത എസ്എംവൈഎം ഡയറക്ടര്‍ ഫാ. ബിജോ പാലായില്‍, തക്കല രൂപത എസ്എംവൈഎം ഡയറക്ടര്‍ ഫാ. സന്തോഷ്, ഹൊസൂര്‍ രൂപത എസ്എംവൈഎം ഡയറക്ടര്‍ ഫാ. സിബിന്‍ കോട്ടയ്ക്കല്‍, ഫാ. റിന്റോ തെക്കിനിയത്ത്, സിസ്റ്റര്‍ അഖില സിഎംസി, ബിവിന്‍ വര്‍ഗീസ്, അഞ്ജന വിപിന്‍ പോള്‍, അശ്വിന്‍, അഭിലാഷ്, ലിജോ, അജീഷ് വിനോദ് റിച്ചാര്‍ഡ്‌സണ്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.


Related Articles »