India - 2024

കത്തോലിക്ക കോണ്‍ഗ്രസ് നിയമ നടപടിക്കു ഒരുങ്ങുന്നു

സ്വന്തം ലേഖകന്‍ 18-09-2018 - Tuesday

കൊച്ചി: കത്തോലിക്ക സഭയെ അപകീര്‍ത്തിപ്പെടുത്താനുള്ള ഗൂഢശ്രമത്തിനെതിരെ നിയമ നടപടി സ്വീകരിക്കാന്‍ കത്തോലിക്കാ കോണ്‍ഗ്രസ് ഒരുങ്ങുന്നു. കത്തോലിക്ക കോണ്‍ഗ്രസ് ഗ്ലോബല്‍ പ്രസിഡന്റ് ബിജു പറയന്നിലം അധ്യക്ഷനായി അടിയന്തരമായി ചേര്‍ന്ന യോഗത്തിലാണ് ഇക്കാര്യം തീരുമാനിച്ചത്. ജലന്ധര്‍ വിഷയത്തില്‍ കത്തോലിക്ക കോണ്‍ഗ്രസ് തുടക്കം മുതല്‍ വ്യക്തമായ നിലപാട് സ്വീകരിച്ചിട്ടുണ്ടെന്നും പോലീസിന്റെ അന്വേഷണ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ കുറ്റക്കാര്‍ക്കെതിരേ കര്‍ശന നിയമ നടപടിയും സഭാനടപടിയും സ്വീകരിക്കണമെന്നുള്ളതാണ് സംഘടനയുടെ നിലപാടെന്നും ഭാരവാഹികള്‍ ആവര്‍ത്തിച്ചു.

എന്നാല്‍ ചില തത്പര കക്ഷികള്‍ സ്വകാര്യ ചാനലിലും സോഷ്യല്‍ മീഡിയയിലും വാട്സ് ആപ്പ് ഗ്രൂപ്പുകളിലും സഭയെയും സംഘടനയെയും അപകീര്‍ത്തിപ്പെടുത്തുന്ന വിധം നടത്തിയ പ്രസ്താവന പ്രതിഷേധാര്‍ഹമാണ്. ഇവര്‍ക്കെതിരേയും ഇത്തരം പ്രവര്‍ത്തനങ്ങള്‍ക്കു കൂട്ടുനില്‍ക്കുന്നവര്‍ക്കെതിരേയും നിയമനടപടി സ്വീകരിക്കാനും പത്തു ലക്ഷം രൂപ നഷ്ടപരിഹാരം ആവശ്യപ്പെടാനും യോഗം തീരുമാനിച്ചുവെന്നു ഭാരവാഹികള്‍ വ്യക്തമാക്കി. അടിയന്തര യോഗത്തില്‍ ഡയറക്ടര്‍ ഫാ. ജിയോ കടവിയും മറ്റു ഭാരവാഹികളും പങ്കെടുത്തു.


Related Articles »