India - 2024

ആയിരം തിരുഹൃദയ രൂപങ്ങള്‍ സമ്മാനിക്കുവാന്‍ കുമ്പളങ്ങി ഇടവക ഒരുങ്ങുന്നു

സ്വന്തം ലേഖകന്‍ 20-09-2018 - Thursday

കൊച്ചി: പ്രളയബാധിത കുടുംബങ്ങളിൽ പ്രതിഷ്ഠിക്കാൻ കുമ്പളങ്ങി സേക്രഡ്‌ ഹാർട്ട് ഇടവക നിർമ്മിക്കുന്ന തിരുഹൃദയ രൂപങ്ങളുടെ നിർമ്മാണം അന്തിമ ഘട്ടത്തിലേക്ക്. 1000 തിരുഹൃദയ രൂപങ്ങളാണ് ഇടവക ക്രൈസ്തവ കുടുംബങ്ങള്‍ക്കു നല്‍കുന്നത്. 19 ഇഞ്ച് ഉയരത്തിലും 15 ഇഞ്ച് വീതിയിലും എംഡിഎഫ് ഫ്രെയിമിലാണ് ഓരോ തിരുഹൃദയ ചിത്രങ്ങളും രൂപകല്പ്പന ചെയ്തിരിക്കുന്നത്. വെള്ളം വീണാലും മോശമാകാത്ത വിധത്തിൽ ഫ്രെയിം പെയിന്റ് ചെയ്തും രൂപം മനോഹരമാക്കിയിരിക്കുന്നു.

ഇടവകയിലെ പതിനഞ്ചിനടുത്ത് മരപ്പണിക്കാരും എട്ടോളം പെയിന്ററുമാരുടെയും കൂട്ടായ്മയാണ് പ്രവർത്തനങ്ങൾക്ക് നേതൃത്വം വഹിക്കുന്നത്. കത്തോലിക്കാസഭയെ നയിച്ച 264 മാർപാപ്പമാരെ അനുസ്മരിച്ചു ‘ഓർമപ്പൂന്തോട്ടം’ ഒരുക്കി ശ്രദ്ധ നേടിയ ഇടവക കൂടിയാണ് കുമ്പളങ്ങി സേക്രഡ് ഹാർട്ട് ദേവാലയം.


Related Articles »