India - 2024

മദ്യം ഒഴുക്കി പണം ഉണ്ടാക്കാനുള്ള തീരുമാനത്തില്‍ നിന്നും പിന്തിരിയണം: മദ്യനിരോധന സമിതി

സ്വന്തം ലേഖകന്‍ 21-09-2018 - Friday

തിരുവനന്തപുരം: കേരളമെമ്പാടും മദ്യം ഒഴുക്കി പണം ഉണ്ടാക്കാനുള്ള തീരുമാനത്തില്‍ നിന്നും സര്‍ക്കാര്‍ പിന്തിരിയണമെന്ന് കെസിബിസി മദ്യനിരോധന സമിതി ദക്ഷിണ മേഖല ഡയറക്ടര്‍ ഫാ. ജോണ്‍ അരീക്കല്‍. സംസ്ഥാനത്ത് മദ്യ ലഹരി മാഫിയകള്‍ പിടിമുറുക്കിയതിന്റെ ഫലമായി നാളത്തെ പ്രതീക്ഷ അസ്തമിക്കുകയാണെന്നു കേരള മദ്യനിരോധന സമിതിയുടെ നേതൃത്വത്തില്‍ സെക്രട്ടേറിയറ്റ് പടിക്കല്‍ നടത്തിയ ധര്‍ണ ഉദ്ഘാടനം ചെയ്ത് അദ്ദേഹം പറഞ്ഞു.

ഭരണാധികാരികള്‍ ഉടമ്പടി പ്രകാരം മദ്യ കൊലയറകള്‍ തുറന്നു കൊടുക്കുന്നതിന്റെ ഭാഗമായി ഏറ്റവും വലിയ സാമൂഹിക ദുരന്തത്തെ കേരളം നേരിടാന്‍ പോവുകയാണെന്നും ഇതില്‍ നിന്നും മോചനം നേടണമെങ്കില്‍ മദ്യ നയം തിരുത്തണമെന്നും അദ്ദേഹം പറഞ്ഞു. കേരള മദ്യനിരോധന സമിതി ജില്ലാ പ്രസിഡന്റ് പി. സ്‌റ്റെല്ലസിന്റെ അധ്യക്ഷതയില്‍ കൂടിയ മാര്‍ച്ചില്‍ സംസ്ഥാന പ്രസിഡന്റ് കെ.പി. ദുര്യോധനന്‍, ജില്ലാ സെക്രട്ടറി രാജ്കുമാര്‍, വിഴിഞ്ഞം ഹനീഫ, മൊട്ടക്കാവ് രാജന്‍, കെ. സോമശേഖരന്‍ നായര്‍, സുധ സത്യന്‍, മഹിള ജില്ലാ പ്രസിഡന്റ് ലില്ലി ടീച്ചര്‍ എന്നിവര്‍ പ്രസംഗിച്ചു.


Related Articles »