India - 2024

ദൈവരാജ്യത്തിന് സാക്ഷ്യം വഹിക്കുമ്പോള്‍ ഭീഷണികളുണ്ടാകും: മാര്‍ ജേക്കബ് മുരിക്കന്‍

സ്വന്തം ലേഖകന്‍ 26-09-2018 - Wednesday

കടുത്തുരുത്തി: ദൈവരാജ്യത്തിന് സാക്ഷ്യം വഹിക്കാന്‍ ഇറങ്ങി തിരിക്കുന്‌പോള്‍ ഭീഷണികള്‍ ഉണ്ടാകുമെന്നു പാലാ രൂപത സഹായ മെത്രാന്‍ മാര്‍ ജേക്കബ് മുരിക്കന്‍. കടുത്തുരുത്തി സെന്റ് മേരീസ് ഫൊറോനാ താഴത്തുപള്ളിയില്‍ നടക്കുന്ന അഭിഷേകാഗ്‌നി ബൈബിള്‍ കണ്‍വന്‍ഷനില്‍ വിശുദ്ധ കുര്‍ബാനയര്‍പ്പിച്ചു സന്ദേശം നല്‍കുകയായിരുന്നു അദ്ദേഹം. വചനം കേള്‍ക്കുക മാത്രമല്ല, വചനാനുസൃതം ജീവിക്കുവാനും കഴിയണമെന്നും ദൈവവചനം വിശ്വാസത്തിലേക്കും പ്രത്യാശയിലേക്കും ദൈവജനത്തെ നയിക്കുമെന്നും ബിഷപ്പ് കൂട്ടിച്ചേര്‍ത്തു.

ഫാ.സാംസണ്‍ മണ്ണൂര്‍ വചനശുശ്രൂഷ നിര്‍വഹിച്ചു. ഇന്ന് 4.30ന് പാലാ രൂപത വികാരി ജനറാള്‍ മോണ്‍ ജോസഫ് കൊല്ലംപറന്പില്‍ വിശുദ്ധ കുര്‍ബാനയര്‍പ്പിച്ചു സന്ദേശം നല്‍കും. ദിവസവും വൈകുന്നേരം 4.30 മുതല്‍ രാത്രി ഒന്പത് വരെയാണ് കണ്‍വന്‍ഷന്‍ നടക്കുന്നത്. നാളെ സമാപിക്കും. ഇന്ന് കുമ്പസാരത്തിനും കൗണ്‍സലിംഗിനും സൗകര്യമൊരുക്കിയിട്ടുണ്ട്. അഭിഷേകാഗ്‌നി ബൈബിള്‍ കണ്‍വെന്‍ഷനോടനുബന്ധിച്ച് ഇന്നും നാളെയും വിവിധ ഭാഗങ്ങളിലേക്ക് ബസ് സര്‍വീസ് ക്രമീകരിച്ചിട്ടുണ്ട്.


Related Articles »