India

പ്രളയ ബാധിത കുടുംബങ്ങളെ ദത്തെടുത്ത് ഇരുമ്പനം ഇടവക സമൂഹം

സ്വന്തം ലേഖകന്‍ 27-09-2018 - Thursday

കൊച്ചി: പ്രളയ ബാധിത കുടുംബങ്ങളെ ആറുമാസത്തേക്ക് ദത്തെടുത്തു എറണാകുളം ഇരുമ്പനം ഉണ്ണി മിശിഹാപള്ളിയിലെ ഇടവകസമൂഹം മാതൃകയാകുന്നു. എറണാകുളം അങ്കമാലി അതിരൂപതയുടെ സോഷ്യല്‍ സര്‍വീസ് വിഭാഗമായ സഹൃദയയുടെ 'നാമൊന്നായി' എന്ന സംരംഭവുമായി സഹകരിച്ചാണ് പദ്ധതി. വൈക്കം വല്ലകം പ്രദേശത്തെ നൂറിലധികം പ്രളബാധിത കുടുംബങ്ങളെയാണ് ഇവര്‍ ആറുമാസത്തേക്ക് ദത്തെടുത്തത്. ആറു മാസത്തേക്ക് ഇവര്‍ക്ക് ആവശ്യമായ സാധനങ്ങള്‍ എത്തിച്ചുകൊടുക്കുക എന്നതാണു ലക്ഷ്യം.

വല്ലകം ഇടവകയിലെ ഫാമിലി യൂണിയനുകളും സഹൃദയും ചേര്‍ന്നാണ് അര്‍ഹതയുള്ള കുടുംബങ്ങളെ തെരഞ്ഞെടുത്തത്. പദ്ധതിയുടെ ഉദ്ഘാടനം എറണാകുളം- അങ്കമാലി അതിരൂപത സഹായ മെത്രാന്‍ മാര്‍ സെബാസ്റ്റ്യന്‍ എടയന്ത്രത്ത് നിര്‍ഇഹിച്ചു. കെസിബിസി ഫാമിലി കമ്മീഷന്‍ സെക്രട്ടറി ഫാ. പോള്‍ മാടശേരി, സഹൃദയ ഡയറക്ടര്‍ ഫാ. പോള്‍ ചെറുപിള്ളി, വല്ലകം ഇടവക വികാരി ഫാ. സെബാസ്റ്റ്യന്‍ മാടശേരി, റോബി നാല്പതാങ്കളം, പോള്‍ ചെറുപിള്ളി എന്നിവര്‍ പ്രസംഗിച്ചു.


Related Articles »