India - 2024

സഭാസംവിധാനങ്ങളെ തകര്‍ക്കാനുള്ള നീക്കങ്ങള്‍ അനുവദിക്കില്ല: കത്തോലിക്ക കോണ്‍ഗ്രസ്

സ്വന്തം ലേഖകന്‍ 28-09-2018 - Friday

കോട്ടയം: പതിറ്റാണ്ടുകളായി നിയമവിധേയമായ ജീവിതരീതിയില്‍ പോകുന്ന സഭാസംവിധാനങ്ങളെ തകര്‍ക്കുവാനുള്ള നീക്കങ്ങള്‍ അനുവദിക്കില്ലെന്നു കത്തോലിക്ക കോണ്‍ഗ്രസ് പ്രസിഡന്റ് ബിജു പറയന്നിലം. സന്യാസ സമൂഹത്തിന്റെ ആഭ്യന്തര കാര്യങ്ങളില്‍ ഇടപെടുമെന്ന സംസ്ഥാന വനിതാ കമ്മീഷന്‍ അധ്യക്ഷ എം.സി. ജോസഫൈന്റെ നിലപാട് ഇടതുപക്ഷ നിരീശ്വര ആശയത്തിന്റെ അടിസ്ഥാനത്തില്‍ സഭാസംവിധാനങ്ങളെ തകര്‍ക്കാനുള്ള ഗൂഢ ഉദ്ദേശ്യത്തോടെയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

നീണ്ട പരിശീലനത്തിനുശേഷം ക്രിസ്തുവിനു വേണ്ടി ജീവിതം സമര്‍പ്പിച്ചു സന്യാസ സമൂഹത്തിലെ അംഗങ്ങളാകുന്നവര്‍ ബ്രഹ്മചര്യം, അനുസരണം തുടങ്ങിയ വ്രതങ്ങള്‍ സ്വീകരിക്കുന്നവരാണ്. ഇപ്രകാരം ലക്ഷക്കണക്കിന് സന്യാസിനികള്‍ വിവിധ കോണ്‍ഗ്രിഗേഷനുകളിലായി നിസ്തുലമായ സേവനം ചെയ്യുന്നുണ്ട്. രോഗികളെ പരിചരിക്കുക, അനാഥരെയും, വൈകല്യമുള്ളവരെയും സംരക്ഷിക്കുക, വിദ്യാഭ്യാസ മേഖലകളില്‍ പ്രവര്‍ത്തിക്കുക, പ്രാര്‍ഥനകളിലും ഉപവാസങ്ങളിലും ആയിരിക്കുക തുടങ്ങി വിവിധ രംഗങ്ങളില്‍ അവര്‍ സേവനം ചെയ്യുന്നു. എന്നാല്‍ ദേവാലയങ്ങളിലെ കൂദാശകളും മറ്റു പ്രവര്‍ത്തനങ്ങളും ഇടവക വികാരിയുടെ തീരുമാനങ്ങള്‍ക്ക് വിധേയമാണെന്നും അതില്‍ ഇടപെടാന്‍ സന്യാസ സമൂഹങ്ങളിലെ അംഗങ്ങള്‍ക്ക് അധികാരമില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.


Related Articles »