Meditation. - March 2024

ദാനധര്‍മ്മത്തെ പറ്റിയുള്ള നമ്മിലെ ആത്മസംഘര്‍ഷം

സ്വന്തം ലേഖകന്‍ 05-03-2024 - Tuesday

"വിശക്കുന്നവനുമായ് ആഹാരം പങ്കുവയ്ക്കുകയും ഭവനരഹിതനെ വീട്ടിൽ സ്വീകരിക്കുകയും നഗ്നനെ ഉടുപ്പിക്കുകയും സ്വന്തക്കാരിൽ നിന്ന് ഒഴിഞ്ഞു മാറാതിരിക്കുകയും ചെയ്യുന്നതല്ലേ അത്" (ഏശയ്യാ 58:7).

വിശുദ്ധ ജോൺ പോള്‍ രണ്ടാമൻ മാർപാപ്പായോടൊപ്പം ധ്യാനിക്കാം: മാര്‍ച്ച് 5

ഇന്ന് നമുക്ക് 'ദാനം' എന്ന വാക്ക് കേൾക്കുന്നത്‌ തന്നെ അരോചകമാണ്. പലരും ദാനധര്‍മ്മത്തെ ഒരു പ്രശ്നമായി കാണുന്നു. ദാനധർമ്മം എന്ന വാക്ക് കേൾക്കുമ്പോൾ തന്നെ നമ്മുടെ മനസ്സിൽ മുൻവിധികളുണരുന്നു. അനീതിയും, അസമത്വവും ഒക്കെ നിറഞ്ഞു നിൽക്കുന്ന നമ്മുടെ സമൂഹത്തില്‍ ഏറെ പ്രാധാന്യം അര്‍ഹിക്കുന്ന ഒരു കർമപരിപാടിയാണ് 'ദാനധർമ്മം'. ദാനധര്‍മ്മത്തെ ശരിയായ വിധത്തിൽ കൈകാര്യം ചെയ്തില്ലായെങ്കിൽ അനീതിയിലേയ്ക്കും ആത്മസംഘർഷത്തിലേയ്ക്കും നയിക്കുമെന്ന ഒരു മുന്‍വിധിയുണ്ട്.

പഴയ നിയമ പുസ്തക താളുകളിൽ പ്രവാചകന്മാരും ഇതേ മുൻവിധി സ്വീകരിക്കുന്നത് കാണുവാൻ സാധിക്കും. പ്രവാചകന്മാർ ഇതിനെ മതപരമായ തലത്തിൽ ദർശിക്കുന്നു അർത്ഥം നല്കുന്നു. എന്നിട്ടും, ഈ പശ്ചാത്തലത്തിൽ 'പ്രവാചകന്മാർ' തന്നെ ദാനധർമ്മം ചെയ്യുവാൻ ഉപദേശിക്കുന്നു. അവർ 'ദാനം' എന്ന വാക്ക് അല്ല ഉപയോഗിക്കുന്നത്. മറിച്ച്, സെദാഖാ എന്നർത്ഥം വരുന്ന ഹീബ്രു പദം ആണുപയോഗിക്കുന്നത്. നീതിയെന്നാണ് ആ വാക്കിന്‍റെ അര്‍ത്ഥം.

ദൈവത്തോട് ചേര്‍ന്ന് നിന്നു കൊണ്ട് ആത്മാർത്ഥമായ ഒരു പരിവർത്തനം നടക്കുന്നില്ലായെങ്കിൽ, മനുഷ്യർ തമ്മിൽ അനീതിയുടെയും, അസമത്വത്തിന്റെയും ചെയതികളെ സമൂഹത്തിൽ നിന്നും തുടച്ചു മാറ്റുന്നില്ലായെങ്കിൽ, യഥാർത്ഥത്തിൽ ഇവിടെ മതം ഇല്ല.

അനീതിയ്ക്ക് ഇരയായവർക്കും, ഇല്ലായ്മയിൽ കഴിയുന്നവർക്കും കാരുണ്യം കൊണ്ടല്ല മറിച്ച്, ദാനധര്‍മ്മത്തിന്റെ ഫലം കൊണ്ട് നാം താങ്ങാകാന്‍ കഴിയണം.

(വിശുദ്ധ ജോൺ പോള്‍ രണ്ടാമൻ മാർപാപ്പാ, റോം, 28.3.1979)

'പ്രവാചക ശബ്ദം' വെബ്സൈറ്റില്‍ വി. ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പയുടെ പ്രഭാഷണങ്ങളില്‍ നിന്നും പ്രബോധനങ്ങളില്‍ നിന്നും തിരഞ്ഞെടുത്ത പ്രസക്ത ഭാഗങ്ങള്‍ ഉള്‍ക്കൊള്ളിച്ചു കൊണ്ടുള്ള ധ്യാനചിന്തകള്‍ കലണ്ടര്‍ രൂപത്തില്‍ ലഭ്യമാണ്. ഓരോ ദിവസത്തെയും ധ്യാനചിന്തകള്‍ വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.


Related Articles »