India - 2024

ആയിരം തിരുഹൃദയ ചിത്രങ്ങള്‍ ഇന്നു കൈമാറും

സ്വന്തം ലേഖകന്‍ 30-09-2018 - Sunday

കൊച്ചി: പ്രളയദുരിതം ബാധിച്ച വീടുകള്‍ക്കായി കുമ്പളങ്ങി സേക്രഡ് ഹാര്‍ട്ട് ഇടവക നിര്‍മ്മിച്ച 1000 തിരുഹൃദയ ചിത്രങ്ങള്‍ ഇന്നു കൈമാറും. വരാപ്പുഴ, എറണാകുളം-അങ്കമാലി അതിരൂപതകളില്‍പ്പെട്ട നീറിക്കോട് സെന്റ് ജോസഫ്‌സ്, സെന്റ് സെബാസ്റ്റ്യന്‍സ്, മുട്ടിനകം സെന്റ് മേരീസ്, ചെട്ടിഭാഗം ക്രൈസ്റ്റ് നഗര്‍, തേവര്‍കാട് സേക്രഡ് ഹാര്‍ട്ട്, കോങ്ങോര്‍പള്ളി സെന്റ് ആന്റണീസ്, ചേന്നൂര്‍ സെന്റ് ആന്റണീസ്, കുനമ്മാവ് സെന്റ് ഫിലോമിനാസ്, മരിയന്‍ തുരുത്ത് വേളാങ്കണ്ണിമാതാ പള്ളി, കടമക്കുടി സെന്റ് ജോസഫ്‌സ്, തുണ്ടത്തുംകടവ് ഇന്‍ഫന്റ് ജീസസ്, ഏലൂര്‍ സെന്റ് ജോസഫ്‌സ്, ചേരനല്ലൂര്‍ നിത്യസഹായ മാതാ എന്നീ ഇടവകകളിലേക്കാണ് തിരുഹൃദയ രൂപങ്ങള്‍ നല്‍കുന്നത്. കുമ്പളങ്ങി ഇടവക സ്വരൂപിച്ച 107 ബൈബിളുകളും ഇതോടൊപ്പം കൈമാറും.

വൈകുന്നേരം 5.45ന് പള്ളിയില്‍ നടക്കുന്ന ദിവ്യബലി മധ്യേ 12 പള്ളികളിലെ വൈദികര്‍ തിരുഹൃദയ ചിത്രങ്ങള്‍ ഏറ്റുവാങ്ങും. പത്തൊമ്പത് ഇഞ്ച് ഉയരത്തിലും 16 ഇഞ്ച് വീതിയിലും എംഡിഎഫ് ഫ്രെയ്മിലും സിന്തറ്റിക് ഫ്രെയ്മിലും ഗ്ലാസില്‍ തീര്‍ത്ത ചിത്രങ്ങള്‍ വെള്ളം നനഞ്ഞാലും പോകാത്ത വിധം പെയിന്റ് ചെയ്താണ് ഒരുക്കയിട്ടുള്ളത്. ഇടവകയിലെ മരപ്പണിക്കാരുടെയും പെയിന്റര്‍മാരുടെയും കൂട്ടായ്മയിലാണ് ഫ്രെയിമുകള്‍ തയാറാക്കിയത്. വികാരി ഫാ. ജോസഫ് വടക്കേവീട്ടില്‍, ക്രിസ്റ്റഫര്‍ കൂറ്റുപറന്പില്‍, പീറ്റര്‍ കട്ടികാട്ട്, റോക്കി കൂറ്റുപറന്പില്‍, ഫ്രാങ്ക്‌ളിന്‍ എടേഴത്ത്, ജോസി അറക്കല്‍ എന്നിവര്‍ തിരുഹൃദയ ചിത്ര നിര്‍മാണത്തിനു നേതൃത്വം നല്‍കി.


Related Articles »