Meditation. - March 2024
ദരിദ്രന്റെ നിലവിളി കേള്‍ക്കാന്‍ ആവശ്യപ്പെടുന്ന ദൈവം
സ്വന്തം ലേഖകന്‍ 04-03-2016 - Friday
"ദരിദ്രർ എപ്പോഴും നിങ്ങൾക്കൊപ്പം ഉണ്ടായിരിക്കും, ഞാൻ എപ്പോഴും നിങ്ങളുടെ കൂടെ ഉണ്ടായിരിക്കുകയില്ല" (യോഹന്നാൻ 12:8).
വിശുദ്ധ ജോൺ പോള്‍ രണ്ടാമൻ മാർപാപ്പായോടൊപ്പം ധ്യാനിക്കാം: മാര്‍ച്ച് 6
യേശുക്രിസ്തു ദാനത്തെയും, ദാനധർമ്മ പ്രവർത്തികളെയും കുറിച്ച് സംസാരിക്കുമ്പോൾ അർത്ഥമാക്കുക തനിക്ക് ഉള്ളതിൽ നിന്ന് ആവശ്യക്കാർക്ക് പങ്കു വയ്ക്കുന്ന പ്രവർത്തിയെ പറ്റിയാണ്. അതുകൊണ്ട് ദാനധര്‍മ്മം എന്ന പ്രവർത്തിയുടെ മൂല്യം ആരും വില കുറച്ച് കാണുന്നില്ല. സ്നേഹത്തിന്റെ ബഹിർസ്ഫുരണം ആയിട്ടും രക്ഷാകര പ്രവർത്തിയായിട്ടും ദാനധര്‍മ്മത്തെ കാണാന്‍ സാധിയ്ക്കും.
'ദരിദ്രർ എന്നും നിങ്ങളോട് കൂടെ ഉണ്ടായിരിക്കും, ഞാൻ എപ്പോഴും നിങ്ങളുടെ കൂടെ ഉണ്ടായിരിക്കുകയില്ല' യേശുക്രിസ്തുവിന്റെ ഈ വാക്കുകള്‍ നമ്മുക്ക് വിചിന്തനം ചെയ്യാം. സാമൂഹിക-സാമ്പത്തിക തലങ്ങളിലെ പുരോഗമനത്തിനു പ്രാധാന്യമുണ്ടെന്നും അനീതിയും, അസമത്വവും, ദാരിദ്ര്യവും, പട്ടിണിയും, പീഡനങ്ങളും ഇല്ലായ്മ ചെയ്യുവാൻ യത്നിക്കുകയും വേണമെന്നാണ് ഈ വചനം കൊണ്ടുദ്ദേശിക്കുന്നത്. മനുഷ്യനു ആവശ്യങ്ങൾ എന്നും അവന്റെയൊപ്പം ഉണ്ടാവും, മറ്റുള്ളവരെ സഹായിക്കുന്നതിലൂടെ മാത്രമേ ആ ആവശ്യങ്ങൾ മനുഷ്യനു സാധൂകരിക്കുവാൻ കഴിയൂ എന്നും അവിടുന്നു നമ്മോടു പറയുന്നു.
(വിശുദ്ധ ജോൺ പോള്‍ രണ്ടാമൻ മാർപാപ്പാ, റോം, 28.3.79)
'പ്രവാചക ശബ്ദം' വെബ്സൈറ്റില്‍ വി. ജോണ്‍ പോള്‍ രണ്ടാമന് മാര്‍പാപ്പയുടെ പ്രഭാഷണങ്ങളില്‍ നിന്നും പ്രബോധനങ്ങളില്‍ നിന്നും തിരഞ്ഞെടുത്ത പ്രസക്ത ഭാഗങ്ങള്‍ ഉള്‍ക്കൊള്ളിച്ചു കൊണ്ടുള്ള ധ്യാനചിന്തകള്‍ കലണ്ടര്‍ രൂപത്തില്‍ ലഭ്യമാണ്. ഓരോ ദിവസത്തെയും ധ്യാനചിന്തകള്‍ വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.