India - 2024

കെസിബിസി മദ്യവിരുദ്ധസമിതി നില്പുസമരത്തിന്

സ്വന്തം ലേഖകന്‍ 02-10-2018 - Tuesday

കൊച്ചി: ബ്രൂവറികളും ഡിസ്റ്റിലറിയും ആരംഭിക്കാനുള്ള നീക്കത്തിനെതിരേ കെസിബിസി മദ്യവിരുദ്ധസമിതി നില്പുസമരത്തിന് ഒരുങ്ങുന്നു. ഒക്ടോബര്‍ നാലിനു രാവിലെ 11 മുതല്‍ ഉച്ചയ്ക്ക് ഒന്നുവരെ ടൗണ്‍ഹാളിനു മുന്നില്‍ സംസ്ഥാന കമ്മിറ്റിയുടെയും കേരള മദ്യവിരുദ്ധ ഏകോപന സമിതിയുടെയും സംയുക്താഭിമുഖ്യത്തില്‍ നില്പുസമരം നടത്തുമെന്നാണ് സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ. ചാര്‍ളി പോള്‍ അറിയിച്ചിരിക്കുന്നത്.

സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം ത്രി സ്റ്റാര്‍ ഉള്‍പ്പെടെയുള്ള മുഴുവന്‍ മദ്യശാലകളും തുറന്നുകൊടുത്തു. ബീവറേജ് ഔട്ട്‌ലറ്റുകള്‍ പത്തു ശതമാനം പൂട്ടിക്കൊണ്ടിരുന്നത് നിര്‍ത്തലാക്കി. മദ്യത്തിന്റെ ലഭ്യത വര്‍ധിപ്പിക്കില്ലെന്നു വാഗ്ദാനം നല്‍കി അധികാരത്തില്‍ വന്ന ഇടതുസര്‍ക്കാര്‍ ഘട്ടംഘട്ടമായി മദ്യലഭ്യത വര്‍ദ്ധിപ്പിച്ച് കേരളത്തെ മദ്യത്തില്‍ മുക്കിക്കൊല്ലാനുള്ള നീക്കങ്ങളാണ് നടത്തുന്നതെന്നു സമിതി ചൂണ്ടിക്കാട്ടി. കെസിബിസി മദ്യവിരുദ്ധ സമിതി സംസ്ഥാന ചെയര്‍മാന്‍ ബിഷപ്പ് മാര്‍ റെമിജിയൂസ് ഇഞ്ചനാനിയല്‍, ബിഷപ്പ് ഡോ. ജോസഫ് കാരിക്കശേരി തുടങ്ങിയവര്‍ പങ്കെടുക്കും.


Related Articles »