India - 2024

സമര്‍പ്പിത ജീവിതത്തോട് പൊരുത്തപ്പെടാനാകത്തവര്‍ പുറത്തു പോകുന്നത് ഉത്തമം: കത്തോലിക്ക കോണ്‍ഗ്രസ്

സ്വന്തം ലേഖകന്‍ 03-10-2018 - Wednesday

കോട്ടയം: ദൈവവിളി സ്വീകരിച്ച് പരിശീലനം നേടി വ്രതങ്ങള്‍ ഏറ്റെടുത്ത് സ്വയം സമര്‍പ്പിത ജീവിതത്തില്‍ പ്രവേശിച്ചവര്‍ ആ ജീവിതശൈലിയോടു പൊരുത്തപ്പെടാനാവാതെ വരുന്ന പക്ഷം പുറത്തുപോകുന്നതാണ് ഉത്തമമെന്ന് കത്തോലിക്ക കോണ്‍ഗ്രസ്. കുറ്റം ചെയ്തവര്‍ ശിക്ഷിക്കപ്പെടുക തന്നെ വേണമെന്നും അതേസമയം തങ്ങള്‍ അംഗമായിരിക്കുന്ന സഭയുടെയും അധികാരികളുടെയും അനുമതിയില്ലാതെ ഏതു വിധത്തിലുമുള്ള സമരങ്ങളിലും പ്രക്ഷോഭങ്ങളിലും വിവാദങ്ങളിലും പങ്കാളികളാകുന്നത് അനുവദിച്ചുകൂടായെന്നും കത്തോലിക്ക കോണ്‍ഗ്രസ് വ്യക്തമാക്കി.

സഭയുടെ ശത്രുക്കളും സഭയിലെ വിരുദ്ധ ചിന്താഗതിക്കാരും അസഹിഷ്ണരും നടത്തുന്ന ഇത്തരം സമരങ്ങളില്‍ പങ്കാളികളായി സഭയെയും സമുദായത്തെയും അപകീര്‍ത്തിപ്പെടുത്തുന്ന എല്ലാ ശ്രമങ്ങളെയും എതിര്‍ത്ത് തോല്‍പ്പിക്കും. നിയമം നിയമത്തിന്റെ വഴിക്കു തന്നെ പോകട്ടെയെന്നും സഭയെ കളങ്കപ്പെടുത്താന്‍ നടത്തുന്ന ശ്രമങ്ങളെ ചെറുക്കുമെന്നും കത്തോലിക്ക കോണ്‍ഗ്രസ് പറഞ്ഞു.

പ്രസഡന്റ് ബിജു പറയന്നിലം അധ്യക്ഷത വഹിച്ച യോഗത്തില്‍ ഡയറക്ടര്‍ ഫാ. ജിയോ കടവി, സാജു അലക്‌സ്, പ്രഫ. ജോയി മുപ്രപ്പള്ളി, ഡോ. ജോസുകുട്ടി ഒഴുകയില്‍, പ്രഫ. ജാന്‍സന്‍ ജോസഫ്, ബെന്നി ആന്റണി, ഫെസ്റ്റി മാന്പള്ളി, ജോര്‍ജ് കോയിക്കല്‍, തോമസ് പീടികയില്‍, ആന്റണി എല്‍ തൊമ്മാന, ദേവസ്യ കൊങ്ങോല, ബേബി പെരുമാലി, വര്‍ക്കി നിരപ്പേല്‍, ഡേവീസ് കെ.സി, ഫ്രാന്‍സിസ് മൂലന്‍, ഐപ്പച്ചന്‍ തടിക്കാട്ട്, ജോസുകുട്ടി മാടപ്പള്ളി, രാജീവ് കൊച്ചുപറന്പില്‍, തോമസ് ആന്റണി, ജോമി കൊച്ചുപറന്പില്‍, വര്‍ഗീസ് ആന്റണി എന്നിവര്‍ പ്രസംഗിച്ചു.


Related Articles »