India - 2024

മാര്‍ റാഫേല്‍ തട്ടില്‍ ജീസസ് യൂത്ത് ആഗോള ആത്മീയോപദേഷ്ടാവ്

സ്വന്തം ലേഖകന്‍ 04-10-2018 - Thursday

തൃശൂര്‍: മാർപാപ്പയുടെ അംഗീകാരം ലഭിച്ച ഇന്ത്യയിൽ നിന്നുള്ള ആദ്യത്തെ അന്തർദേശീയ കത്തോലിക്ക അല്‍മായ മുന്നേറ്റമായ ജീസസ് യൂത്തിന്റെ ആഗോള ആത്മീയോപദേഷ്ടാവായി ഷംഷാബാദ് രൂപത ബിഷപ്പ് മാര്‍ റാഫേല്‍ തട്ടിലിനെ തിരഞ്ഞെടുത്തു. വത്തിക്കാനിലെ പ്രീഫെക്ട് കര്‍ദ്ദിനാള്‍ കെവിന്‍ ഫാരേല്‍ ആണ് നിയമന ഉത്തരവില്‍ ഒപ്പുവച്ചത്. ആഗോള ആത്മീയോപദേഷ്ടാവായ ആര്‍ച്ച് ബിഷപ്പ് മാര്‍ ഏബ്രഹാം വിരുതുകുളങ്ങരയുടെ വിയോഗത്തെ തുടര്‍ന്നാണ് പുതിയ നിയമനം. അടുത്തവര്‍ഷം ഡിസംബര്‍ വരെയാണു മാര്‍ റാഫേല്‍ തട്ടിലിന്റെ നിയമനം.


Related Articles »