India - 2024

ക്രൈസ്തവ സംരക്ഷണസമിതി; പുതിയ വിശ്വാസ കൂട്ടായ്മ നിലവില്‍ വന്നു

സ്വന്തം ലേഖകന്‍ 06-10-2018 - Saturday

പാലാ: ക്രൈസ്തവ സഭകള്‍ക്കെതിരേ ഉയര്‍ന്നുകൊണ്ടിരിക്കുന്ന ആരോപണങ്ങളെക്കുറിച്ചു പഠിക്കാനും ആവശ്യമെങ്കില്‍ തിരുത്തലുകള്‍ നിര്‍ദേശിക്കാനും പുതിയ വിശ്വാസ കൂട്ടായ്മ നിലവില്‍ വന്നു. ക്രൈസ്തവ സംരക്ഷണസമിതി എന്നാണ് കൂട്ടായ്മയുടെ പേര്. സഭയ്‌ക്കെതിരേ ഗൂഢാലോചന നടത്തുന്ന ശക്തികളെ വെളിച്ചത്തു കൊണ്ടുവരാനും മാധ്യമ വേട്ടയ്‌ക്കെതിരേ ശക്തമായി പ്രതികരിക്കാനും യോഗത്തില്‍ തീരുമാനമായി. എറണാകുളം, കോട്ടയം, ചങ്ങനാശേരി, കാഞ്ഞിരപ്പള്ളി, പാലാ തുടങ്ങിയ പ്രദേശങ്ങളില്‍ നിന്നെത്തിയ സമുദായ സ്‌നേഹികള്‍ ചേര്‍ന്നു രൂപീകരിച്ച സമിതി പാലാ രൂപത സഹായമെത്രാന്‍ മാര്‍ ജേക്കബ് മുരിക്കന്‍ ഉദ്ഘാടനം ചെയ്തു.

ഫാ. മാത്യു ചന്ദ്രന്‍കുന്നേല്‍ മുഖ്യപ്രഭാഷണം നടത്തി. ഭാവി പരിപാടികള്‍ ആസൂത്രണം ചെയ്തു നടപ്പിലാക്കുന്നതിനുവേണ്ടി കമ്മിറ്റിയേയും തെരഞ്ഞെടുത്തു. ജോസ് തോമസ് നിലപ്പന ചെയര്‍മാനും ജേക്കബ് തോമസ് കാഞ്ഞിരത്താനം സെക്രട്ടറിയുമായുള്ള കമ്മിറ്റിയില്‍ മൈക്കിള്‍ കാവുകാട്ട്, നിര്‍മല ജിമ്മി, പ്രഫ. ജോസ് മാത്യു, പി.വി. തോമസ് പുളിക്കീല്‍, റോയി മുല്ലക്കര, തോമസ് അരുണാശേരി, അവിരാച്ചന്‍ തോലാനിക്കല്‍, കുര്യാക്കോസ് പടവന്‍, ജോജി കാലടി, സെബി പറമുണ്ട, ആന്റോ പടിഞ്ഞാറേക്കര, ജോര്‍ജ് ആലുങ്കല്‍, തോമസ് ബാബു ഭരണങ്ങാനം, കെ.ജെ. ജോണി കടപ്പൂരാന്‍, ലീന സണ്ണി, ബേബി വെള്ളേപ്പള്ളി, ജോജോ കുടക്കച്ചിറ, കെ.പി. പോള്‍, എന്നിവര്‍ അംഗങ്ങളാണ്.


Related Articles »