India - 2024

ചെറുപുഷ്പ മിഷന്‍ ലീഗ് ദേശീയ വാര്‍ഷികം

സ്വന്തം ലേഖകന്‍ 09-10-2018 - Tuesday

തക്കല: ചെറുപുഷ്പ മിഷന്‍ ലീഗ് ദേശീയ വാര്‍ഷികം തക്കല രൂപതയിലെ പടന്താലുംമൂട് സേക്രഡ് ഹാര്‍ട്ട് ഇടവകയില്‍ നടന്നു. പ്രസിഡന്റ് ബിനോയി പള്ളിപ്പറന്പില്‍ അധ്യക്ഷത വഹിച്ച വാര്‍ഷിക സമ്മേളനം തക്കല രൂപതാധ്യക്ഷന്‍ മാര്‍ ജോര്‍ജ് രാജേന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. ചെറുപുഷ്പ മിഷന്‍ ലീഗ് കുട്ടികളെ പ്രാര്‍ത്ഥനയിലൂടെയും പരിത്യാഗ പ്രവര്‍ത്തികളിലൂടെയും കുട്ടികളെ പ്രേഷിത പ്രവര്‍ത്തനത്തിനായി ഒരുക്കുന്ന സംഘടനയാണെന്നു അദ്ദേഹം പറഞ്ഞു.

തക്കല രൂപത വികാരിജനാള്‍ മോണ്‍. ജോസ് മുട്ടത്തുപാടം, ഡേവീസ് വല്ലൂരാന്‍, ഫാ. ജോബി പുച്ചുകണ്ടത്തില്‍, ഫാ. ജോസഫ് മറ്റം, ഫാ. ജോസഫ് വയലില്‍, ഫാ. ഷോജോ, പി. ജ്ഞാനദാസ് എന്നിവര്‍ പ്രസംഗിച്ചു. ജനറല്‍ സെക്രട്ടറി സുജി പുല്ലുകാട്ട് റിപ്പോര്‍ട്ട് അവതരിപ്പിച്ചു. തക്കല രൂപത ഡയറക്ടര്‍ ഫാ. ജോണ്‍ ജോസഫ് സ്വാഗതവും ദേശീയ റീജണല്‍ ഓര്‍ഗനൈസര്‍ ലൂക്ക് അലക്‌സ് പിണമറുകില്‍ നന്ദിയും പറഞ്ഞു. സമ്മേളനത്തിനു മുന്നോടിയായി നടന്ന പ്രേഷിതറാലിയും നടന്നിരിന്നു.


Related Articles »