Social Media - 2024

കേരളത്തിലെ ക്രൈസ്തവ സഭകളെ കാത്തിരിക്കുന്നത് ഇറാഖിലെയും സിറിയയിലെയും സഭകളുടെ അവസ്ഥയോ?

09-10-2018 - Tuesday

(കേരളത്തിലെ ക്രൈസ്തവ സമൂഹം വളരെ വലിയ പ്രതിസന്ധി ഘട്ടത്തിലൂടെ കടന്നു പോകുന്ന ഈ അവസരത്തിൽ ഗൗരവകരമായ ചിലകാര്യങ്ങൾ ഓർമ്മിപ്പിക്കാനാണ് ഈ കുറിപ്പ്. പൂർണമായും വായിക്കുക, വിചന്തനം ചെയ്യുക, ക്രൈസ്തവ സുഹൃത്തുക്കളിലേക്ക് എത്തിക്കുക!)

മത സൗഹാർദ്ദത്തിന്റെയും മതേതരത്വത്തിന്റെയും പേരിൽ മൂടിവെച്ചിരുന്നതും പറയാൻ മടിച്ചിരുന്നതുമായ ചില കാര്യങ്ങൾ ദീപിക പത്രം പോലും തുറന്നെഴുതുന്നത് നമ്മുടെ കണ്ണുതുറപ്പിക്കേണ്ടതുണ്ട്. നമ്മുക്ക് ചുറ്റും എന്താണ് സംഭവിക്കുന്നതെന്ന് ശരിയായി മനസ്സിലാക്കേണ്ടതുണ്ട്. കണ്ണടച്ച് ഇരുട്ടാക്കി അധികനാൾ മുന്നോട്ട് പോവുക സാധ്യമല്ല! "രണ്ടായിരം വർഷമായി സഭ ഇവിടെ ഉണ്ട്! ഇനിയും ഉണ്ടാകും!" നമ്മളിൽ പലരുമിപ്പോൾ ആശ്വസിക്കുന്നതും സഭാ നേതൃത്വം ആശ്വസിപ്പിക്കുന്നതും ഇങ്ങനെയാണ്! തീർച്ചയായും സഭ ഇവിടെയുണ്ടാകും! എന്നാൽ അത് ഏതവസ്ഥയിൽ എന്നത് മാത്രമേ സംശയമുള്ളൂ! കണ്ണടച്ചിരുട്ടാക്കിയുള്ള ഈ പോക്ക് ഇനിയും തുടർന്നാൽ നമ്മെ കാത്തിരിക്കുന്നത് മധ്യപൂർവ്വേഷ്യയിലെ സഭക്കുണ്ടായതിലും പരിതാപകരമായ അവസ്ഥയാകും!.

പള്ളികൾ നാമാവശേഷമാകുന്നതും പിറന്ന മണ്ണിൽ അഭയാർത്ഥികളെപ്പോലെ ജീവിക്കേണ്ടിവരുന്നതും എത്രമാത്രം ഭീകരമാണെന്ന് നമ്മുക്ക് മനസ്സിലാവില്ല. കാരണം ആ വേദന നാം ഇതുവരെ അനുഭവിച്ചിട്ടില്ല! പള്ളി വീഴുന്ന വേദന എന്താണെന്ന് നാം അറിഞ്ഞിരുന്നില്ല, ഏതാനും മാസങ്ങൾ മുൻപ് ഇടുക്കി കിരീക്കരയിലെ മനോഹരമായ പള്ളി മണ്ണിടിച്ചിലിൽ തകരുംവരെ... അതി മനോഹരമായ പള്ളിയുടെ പതനം വേദനയോടെ നോക്കിനിൽക്കാൻ മാത്രമേ നമ്മുക്ക് കഴിഞ്ഞുള്ളു. കേരളം പോലെതന്നെ സുറിയാനി ക്രൈസ്തവരുടെ ഈറ്റില്ലമായ ഇറാഖിലും ഈജിപ്തിലും സിറിയയിലുമൊക്കെ ഒട്ടനവധി പള്ളികളും ആശ്രമങ്ങളും കല്ലിന്മേൽ കല്ല് ശേഷിക്കാതെ തകർക്കപ്പെട്ടപ്പോളും പൗരാണികമായ ഗ്രന്ഥ ശേഖരങ്ങളും തിരുശേഷിപ്പുകളും കത്തിയെരിഞ്ഞപ്പോഴും നാം ഇത്രയും വേദനിച്ചിട്ടില്ല. കാരണം ആ വേദന എന്താണെന്ന് നമ്മുക്ക് അറിയില്ലായിരുന്നു! ഇതെല്ലാം ഒരുപക്ഷെ കർത്താവ് നമുക്ക് കാട്ടിത്തരുന്ന സൂചനകളാകാം!

സഭയുടെ നേതൃത്വത്തിലുള്ളതും മനുഷ്യരാണ്. മാനുഷികമായ ബലഹീനതകൾ അവർക്കുമുണ്ടാകാം. എന്നാൽ ഏതാനും ചിലരുടെ കൊള്ളരുതായ്മ്മകളുടെ പേരിൽ, അതും കേസന്വേഷണം നടക്കുകയും കോടതി അന്വേഷണ പുരോഗതിയിൽ തൃപ്തി അറിയിക്കുകയും ചെയ്ത കേസ്സ് മറയാക്കിക്കൊണ്ട് ക്രൈസ്തവ സമൂഹത്തെയാകമാനം അടച്ചാക്ഷേപിക്കുകയും വിശ്വാസത്തെയും നാം വിശുദ്ധമായി കരുതുന്ന കൂദാശകളെയും സന്ന്യാസത്തെയും പൗരോഹിത്യത്തെയുമെല്ലാം വേട്ടയാടുകയും ചെയ്യുമ്പോഴെങ്കിലും നാം മനസ്സിലാക്കേണ്ടതുണ്ട് കേവലം നീതി നടത്തികൊടുക്കലല്ല ഇവരുടെ ലക്ഷ്യമെന്ന്!

സ്ത്രീയായി പിറന്നതിന്റെ പേരിൽ ആരാധനാലയങ്ങളിൽ പ്രവേശനം നിഷേധിക്കുന്ന ഒരു സമൂഹം, സ്ത്രീകളുടെ വസ്ത്രധാരണത്തിനുളള സ്വാതന്ത്ര്യത്തെകുറിച്ച് പറയുമ്പോൾ സ്ത്രീയെ പൂവൻപഴത്തോട് ഉപമിക്കുന്നവർ, സ്ത്രീയെ പുരുഷന്റെ അടിമയായി മാത്രം കാണുന്ന വലിയൊരു കൂട്ടമുള്ള സമൂഹം, കേവലം ആറു വയസുമാത്രം പ്രായമുള്ള പെൺകുഞ്ഞിൽ അനുരക്തനായി നാലാം ഭാര്യയാക്കിയ ഒരാളുടെ അനുയായികൾ, ഇവർ തങ്ങൾ അടിച്ചേൽപ്പിച്ച പർദയുടെയും തട്ടത്തിന്റെയുമുള്ളിൽ കഴിയുന്ന എട്ടും പൊട്ടും തിരിയാത്ത പിഞ്ചുകുഞ്ഞുങ്ങളെ ക്രെെസ്തവ സന്യാസിനികൾക്ക് സ്വാതന്ത്ര്യം നൽകണമെന്നും പറഞ്ഞ് സമരപ്പന്തലിൽ അണിനിരത്തുന്നത് എന്തൊരു വിരോധാഭാസമാണ്!?

സ്വന്തം സമൂഹത്തിലെ സ്ത്രീകൾക്ക് സ്വാതന്ത്ര്യം നിഷേധിക്കുന്ന സമൂഹം അത്തരം നീതി നിഷേധങ്ങൾക്കെതിരെ ചെറുവിരൽപ്പോലും അനക്കാത്ത തങ്ങളുടെ പത്രത്തിലൂടെ വികലമായ കാഴ്ചപ്പാടുകളും പൊള്ളയായ ആരോപണങ്ങളും നിരത്തി ക്രെെസ്തവ സന്യാസത്തിനെതിരേ തുടർച്ചയായ പംക്തികൾ ഇറക്കുന്നതും സഭ സന്യസ്തർക്ക് സ്വാതന്ത്രം നൽകണമെന്ന് പറയുന്നതും എന്തൊരു വിരോധാഭാസമാണ്!?

ഇവിടെയാണ് സഭയെ തകർക്കുവാനായി വട്ടമിട്ടുപറക്കുന്ന കഴുകൻ കണ്ണുകൾ നാം കാണേണ്ടത്! ക്രെെസ്തവ സന്യാസികളും സന്യാസിനികളും വൃതങ്ങൾ സ്വീകരിച്ച് ആശ്രമത്തിൽ ചേരുന്നത് അവരുടെ വ്യക്തിസ്വാതന്ത്ര്യമാണ്. ആ വൃതങ്ങളുടെ ഭാഗമായാണ് അവർക്ക് സന്യാസ വസ്ത്രവും നിയമങ്ങളും നൽകിയിട്ടുള്ളത്. ഉപേക്ഷിക്കണമെന്നു തോന്നിയാൽ സന്യാസം ഉപേക്ഷിച്ച് തിരികെ പോകുവാനും പൂർണ്ണ സ്വാതന്ത്ര്യമാണുള്ളത്. അല്ലാതെ മതത്യാഗത്തിനോ സഭാ നിയമങ്ങൾ തെറ്റിക്കുന്നതിനോ പ്രാകൃത ഗോത്രവർഗ്ഗ ശിക്ഷകൾ സഭയ്ക്കില്ല.

വിരലിലെണ്ണാവുന്ന കേസുകൾ മറയാക്കിക്കൊണ്ട് സന്ന്യാസത്തെയും സഭാ സംവീധാനങ്ങളെയും വേട്ടയാടുന്നത് ക്രൈസ്തവ സഭകളുടെ വളർച്ചയ്ക്ക് വലിയ സംഭാവനകൾ നൽകിയ സംവീധാനങ്ങളെയും സഭയുടെ കെട്ടുറപ്പിനെയും സാമൂഹികവും വിശ്വാസപരവുമായ വളർച്ചയെയും ഇല്ലാതാക്കുവാനാണെന്ന് സന്യാസികൾ ക്രൈസ്തവ സഭകൾക്ക് ചെയ്യുന്ന സേവനത്തിന്റെ അളവറിയാവുന്നവർ സംശയിച്ചാൽ തെറ്റുപറയാനൊക്കുമോ? അപ്പോൾ ചോദിക്കാം കന്യാസ്ത്രീകളുടെ പീഡനക്കേസ് സഭയെ തകർക്കാനായി ഇക്കൂട്ടർ ഉണ്ടാക്കിയതാണെന്നാണോ പറഞ്ഞു വരുന്നതെന്ന്! ന്യായമായ സംശയം! ആവാം! അല്ലാതിരിക്കാം! അല്ല എന്ന് വിശ്വസിക്കാനാണ് ഞാൻ ഇഷ്ടപ്പെടുന്നത്!

എന്നാൽ ഈ കേസ് സഭയെ തകർക്കാനായി ഫലപ്രദമായി ഉപയോഗിക്കപ്പെട്ടുവെന്നത് വ്യക്തമാണ്! സഭയുടെ പരിപാവനമായ കൂദാശകൾക്കും പൗരോഹിത്യത്തിനുമെതിരെയുള്ള ആക്രോശങ്ങളും അവിടെ ഉയർന്നിരുന്നു! തിരുസഭയെന്നത് മാമോദീസ്സ സ്വീകരിച്ച എല്ലാ വിശ്വാസികളും ചേർന്നതാണെന്ന വസ്തുത മറച്ചുവെച്ചുകൊണ്ട് സഭയെന്നാൽ പൗരോഹിത്യവർഗ്ഗം മാത്രമാണെന്ന വികലമായ കാഴ്ച്ചപ്പാടും ബോധപൂർവ്വം ഉയർത്തിക്കാട്ടി. സഭയുടെ ഓരോ വീഴ്ചയും പർവ്വതീകരിക്കാനും സഭയെ പിച്ചിചീന്താനും ചുറ്റും കൂടുന്നവർ ഈ അവസരവും അതിമനോഹരമായിത്തന്നെ ഉപയോഗിച്ചു!

പ്രവാചക നിന്ദ ചോദ്യപ്പേപ്പറിൽ ഉൾപ്പെട്ടുവെന്നാരോപിച്ച് ജോസഫ് മാഷിന്റെ കൈവെട്ടിയവർ സ്വന്തം പത്രത്തിലൂടെ ക്രൈസ്തവ വിശ്വാസത്തെയും സഭയെയും കൂദാശകളെയും അധിക്ഷേപിക്കുന്നു! അഖിലയെന്ന ഹൈന്ദവ പെൺകുട്ടി മതം മാറി ഹാദിയയായി തീവ്രവാദ ബന്ധം ആരോപിക്കപ്പെടുന്ന ഒരു മുസ്‌ലിം യുവാവിനെ വിവാഹം കഴിച്ചപ്പോൾ വ്യക്തിസ്വാതന്ത്ര്യമാണെന്ന് പറഞ്ഞവർ ഒരു മുസ്‌ലിം യുവതി ക്രൈസ്തവ യുവാവിനെ വിവാഹം കഴിച്ചപ്പോൾ വധഭീഷണിയുമായി വട്ടമിട്ടു പറക്കുന്നു! ഗോവധ നിരോധനത്തിന്റെ പേരിൽ ബീഫ് ഫെസ്റ്റിവൽ ഉൾപ്പെടെയുള്ള കോലാഹലങ്ങളും മുറവിളികളും നടത്തിയവർ തന്നെയായിരുന്നു എരുമേലിയിൽ സഭയുടെ സ്‌കൂളിൽ നിർബന്ധിച്ച് പന്നി മാംസം വിളമ്പിയെന്ന വ്യാജ പ്രചാരണത്തിന്റെ കഴമ്പന്വേഷിക്കാതെ റംസാൻ മാസത്തിൽ അധ്യാപകനെതിരെ കൊലവിളിയുമായി എത്തിയത്!

ഇവിടെയൊന്നും പ്രതികരിക്കാൻ സഭാധ്യക്ഷന്മാരും വിശ്വാസികളും ഉണ്ടായിരുന്നില്ല! മതസൗഹാർദ്ധം തകരുമെന്ന ഭയമായിരിക്കാം!. സഭയിലെ നിലയും വിലയുമുള്ള കുടുംബങ്ങളിലെ പെൺകുട്ടികൾ ഈ സമുദായത്തിലെ യാതൊരു നിലയും വിലയുമില്ലാത്ത ചെറുപ്പക്കാരുടെ കൂടെ ഇറങ്ങിപ്പോയപ്പോഴും ഒറ്റപ്പെട്ട സംഭവങ്ങളായി ചിത്രീകരിക്കാനും ലവ് ജിഹാദ് എന്നൊന്നില്ലായെന്നു പ്രഖ്യാപിക്കാനുമായിരുന്നു നമ്മുക്ക് തിടുക്കം!

'ലൗ ജിഹാദ്' യാഥാർഥ്യമാണെന്നും വിശ്വാസികൾ ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പുനൽകിയ മെത്രാനെ തള്ളിപ്പറയാനായിരുന്നു സഭാനേതൃത്വവും വിശ്വാസികളും ആവേശം കാട്ടിയത്! തെറ്റിനെ തെറ്റായി ചൂണ്ടി കാണിച്ചാൽ മത സൗഹാർദ്ദം ഇടിഞ്ഞുവീഴുന്നെങ്കിൽ വീഴട്ടെ! നിലനിൽപ്പുണ്ടങ്കിലല്ലേ ഈ സൗഹാർദ്ദത്തിനൊക്കെ അവസരമുണ്ടാകൂ? മത സൗഹാർദ്ദത്തിന്റെ പേരിൽ ഇത്തരം കൊള്ളരുതായ്മകൾക്കു നേരെ കണ്ണടച്ചാൽ നമ്മൾക്ക് നിലനിപ്പുണ്ടാകില്ല! ഈ സമുദായം ഒരു ന്യൂനപക്ഷമായിരിക്കുമ്പോൾ ഇങ്ങനെ പേടിച്ചാൽ നാളെയവർ ഭൂരിപക്ഷമാകുമ്പോൾ എന്തായിരിക്കും നമ്മുടെ നാടിന്റെ അവസ്ഥ? തെറ്റുകൾ ചൂണ്ടികാണിക്കുന്നതും തെറ്റുതിരുത്തി മുന്നോട്ടുപോകുന്നതുമല്ലേ യഥാർത്ഥ സൗഹാർദ്ദം?

സുറിയാനി ക്രൈസ്തവരുടെ കേന്ദ്രങ്ങളായിരുന്ന കൊടുങ്ങല്ലൂരിലും കാഞ്ഞിരപ്പള്ളിയിലും അരുവിത്തുറയിലും ചങ്ങനാശേരിയിലും ലത്തീൻ ക്രെെസ്തവരുടെ കേന്ദ്രങ്ങളായിരുന്ന കേരളത്തിന്റെ തീരപ്രദേശങ്ങളിലുമൊക്കെ ഇന്ന് ക്രെെസ്തവരുടെ അവസ്ഥയെന്താണെന്ന് നാം ചിന്തിക്കുന്നത് നല്ലതാണ്. ഈ പട്ടണങ്ങളൊക്കെ ഇന്ന് ആരുടെ കയ്യിലാണ്? ന്യൂനപക്ഷങ്ങൾക്കായി സർക്കാർ നൽകുന്ന ഫണ്ടുകളുടെയും ആനുകൂല്യങ്ങളുടെയും എത്ര ശതമാനം ന്യൂനപക്ഷങ്ങളിലെ ന്യൂനപക്ഷമായ ക്രൈസ്തവർക്ക് ലഭിക്കുന്നുണ്ട്? ന്യൂനപക്ഷ ക്ഷേമ വകുപ്പുകളും മറ്റ് അനുബന്ധ സംവീധാനങ്ങളും ആരാണ് നിയന്ത്രിക്കുന്നത്?

പിന്നോക്ക വിഭാഗമെന്ന നിലയിൽ ലത്തീൻ സമുദായത്തിന് ലഭിക്കുന്ന ആനുകൂല്യങ്ങളല്ലാതെ യാതൊരുവിധ ആനുകൂല്യങ്ങളും ഫണ്ടുകളും കേരളത്തിലെ ക്രൈസ്തവർക്ക് ഉപയോഗപ്പെടുന്നില്ല! സുറിയാനി സഭകളിലെ നാടാർ-മുക്കുവ ക്രെെസ്തവരെ സംവരണങ്ങളിൽ നിന്നും മറ്റ് ആനുകൂല്യങ്ങളിൽ നിന്നും ഒഴിവാക്കിയിരിക്കുകയാണ്! ക്രൈസ്തവർക്കുകൂടി അവകാശപ്പെട്ട ന്യൂനപക്ഷങ്ങൾക്കായുള്ള പദ്ധതികൾ മുഴുവനായും മുസ്‌ലിം ഭൂരിപക്ഷ ജില്ലകളിലേക്കും കേന്ദ്രങ്ങളിലേക്കുമാണ് മാറിമാറി വരുന്ന സർക്കാരുകൾ നൽകുന്നത്! നമ്മുടെ നിസംഗതയും നിഷ്‌ക്രിയത്വവും മാത്രമാണ് ഇതിനെല്ലാം കാരണം!

ഒരുകാലത്ത് ക്രൈസ്തവർ അനിഷേധ്യ സാന്നിധ്യമായിരുന്ന കലാ- സാംസ്ക്കാരിക- രാഷ്ട്രീയ- ഉദ്യോഗസ്ഥ - നീതിന്യായ മേഖലകളിൽ നമ്മുടെ പുതുതലമുറയുടെ സാന്നിധ്യം എത്രമാത്രമുണ്ട്? ജനന നിരക്ക് ഭയാനകമാംവിധം താഴോട്ടു പതിക്കുന്നു! ഉള്ളവർപ്പോലും എൻജിനീയറിങ്ങും നേഴ്സിംഗും പഠിച്ച് കടൽ കടക്കുന്നു! കൂടുതൽ മക്കളുണ്ടാകേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചോ വിദേശ രാജ്യങ്ങളിലേക്കുള്ള കുത്തൊഴുക്ക് കുറയ്ക്കണമെന്നോ പറഞ്ഞാൽ പറഞ്ഞവനെ ആരാണെന്നോ എന്തിനു പറഞ്ഞെന്നോ പോലും നോക്കാതെ പൊങ്കാലയിടുന്ന ക്രെെസ്തവർ ഓർക്കുക, പാഴ്‌സി സിൻഡ്രോം ബാധിച്ച നമ്മുടെ സമുദായം വംശനാശത്തിലേക്കാണ് കുതിക്കുന്നത്!

വ്യക്തമായ ലക്ഷ്യങ്ങളോടെ സഭക്കെതിരെയും വിശ്വാസത്തിനെതിരെയും നടത്തുന്ന പ്രചാരണങ്ങളിൽ പൊതു മാധ്യമങ്ങളും തല്പരകക്ഷികളും സ്ഥാപിച്ചുനൽകുന്ന ശരിയുടെ പക്ഷം ചേരുവാനും സഭയെ ചെളിവാരിയെറിയാനുമാണ് ഇന്ന് നമ്മുക്ക് താല്പര്യം! അവിടെയാണല്ലോ കയ്യടി ലഭിക്കുക! എന്താണ് സത്യമെന്നോ സഭാ വിഷയങ്ങളിൽ മാത്രം ചിലർക്ക് എന്താണ് ഇത്ര താല്പര്യമെന്നോ അന്വേഷിക്കാതെ, സഭ മുഴുവൻ മാഫിയയാണെന്നും പുരോഹിതർ മുഴുവൻ തെറ്റുകാരും ഏകാധിപതികളുമാണെന്നും സ്ഥാപിത താൽപര്യക്കാർ മെനഞ്ഞെടുത്ത പൊതുബോധത്തിനനുസരണം പ്രവർത്തിക്കുന്നവരായി, സഭയെയും വിശ്വാസത്തെയും തകർക്കാൻ പരിശ്രമിക്കുന്ന സ്ഥാപിത താല്പര്യക്കാരുടെ ചാവേറുകളായി, ക്രൈസ്തവരിൽ വലിയൊരു വിഭാഗം മാറിക്കഴിഞ്ഞു!

മറ്റൊരു വിധത്തിൽ പറഞ്ഞാൽ പുരോഹിതർ മുഴുവൻ പീഡനക്കാരും അഴിമതിക്കാരുമാണെന്ന തത്പര കക്ഷികളുടെ പ്രചാരണത്തിൽ വീഴുന്ന വിശ്വാസികൾ പുരോഹിതർക്കെതിരേ ഉയരുന്ന വ്യാജ ആരോപണങ്ങളുടെ ശരിതെറ്റുകൾ പോലും അന്വേഷിക്കാതെ അവരെ കുറ്റക്കാരായി മുദ്രകുത്തുന്നു! പുരോഹിതർ മുഴുവൻ അങ്ങനാണ് അതുകൊണ്ട് ആരോപണം തീർച്ചയായും സത്യമാണ് എന്നതാകും അവരുടെ ന്യായീകരണം!

സ്വാച്ഛാധിപതിയായ ഭരണകർത്താവിന്റെ മുൻപിലും സഭയ്ക്കും വിശ്വാസത്തിനുംവേണ്ടി ഉറച്ച നിലപാടെടുത്ത മെത്രാനും അതിന്റെ പേരിൽ മെത്രാനെ അറസ്റ്റുചെയ്യാൻ ഉത്തരവിട്ട ദിവാനോട് എന്നാൽ അതു തങ്ങളുടെ ശവത്തിൽ ചവിട്ടിയാകുമെന്നും പറഞ്ഞു അരമനക്ക് കോട്ട തീർത്ത വിശ്വാസ സമൂഹവും വ്യക്തി താല്പര്യങ്ങൾക്കപ്പുറം സമുദായത്തെ സ്നേഹിച്ചിരുന്ന ധീരരായ അല്മായ നേതാക്കളും ഇന്നു നമ്മുടെ ഗതകാല സ്മരണകൾ മാത്രമാണ്! യഥാർത്ഥ വിശ്വാസമോ സമുദായ സ്നേഹമോ പരിസര ബോധമോ ഇല്ലാത്ത ഒരു തലമുറയായി നാം മാറുമ്പോൾ ഓർക്കുക, നമ്മെ കാത്തിരിക്കുന്നത് വലിയ ദുരന്തമാണ്. നമ്മുടെ സമൂഹം പിറന്ന മണ്ണിൽ പരദേശികളെപ്പോലെ കഴിയേണ്ടിവരുന്ന കാലം പടിവാതിൽക്കൽ തന്നെയുണ്ട്! ഇറുക്കിയടച്ചിരിക്കുന്ന കണ്ണൊന്നു തുറന്നാൽ, ചുറ്റും നോക്കിയാൽ നിങ്ങൾക്കും കാണാൻ സാധിക്കും!

യാഥാർഥ്യങ്ങളിലേക്ക് കണ്ണുതുറക്കാം! തെറ്റുകൾ ചൂണ്ടിക്കാട്ടാം! പുതുതലമുറയെ വിശ്വാസത്തിൽനിന്നും അടർത്തിമാറ്റുവാനും സഭയുടെ കെട്ടുറപ്പ് തകർക്കുവാനും ശ്രമിക്കുന്നവരെ തിരിച്ചറിയാം! ജാഗ്രതയോടെ നിലകൊള്ളാം! ന്യൂനപക്ഷമായിരിക്കുമ്പോൾ ഇരവാദവും ഭൂരിക്ഷമാകുമ്പോൾ മത തീവ്രവാദവും ജൽപ്പിക്കുന്ന കപട മതേതരവാദികളെ തിരിച്ചറിഞ്ഞു പ്രവർത്തിച്ചില്ലങ്കിൽ മദ്ധ്യേ പൗരസ്ത്യ ദേശത്തെ സുറിയാനി ക്രെെസ്തവരുടെ വിധിയാണ് കേരളത്തിലെ ക്രെെസ്തവ സമുദായത്തെ കാത്തിരിക്കുന്നത്. ഇറാഖും സിറിയയും കേരളത്തിൽ ആവർത്തിക്കപ്പെടാതിരിക്കട്ടെ!

NB: ഇത് വായിക്കുന്ന മുസ്‌ലീം സമുദായാംഗങ്ങളോട്...

ഒരു സമൂഹത്തെ ആകമാനം അടച്ചാക്ഷേപിക്കാൻ ഉദ്ദേശിച്ചിട്ടില്ല. സഹവർത്തിത്വത്തിലും സമാധാനത്തിലും ജീവിക്കുന്ന വളരെയേറെപ്പേരുണ്ട്. എന്നാൽ സമുദായത്തിൽ നിന്നുള്ള വിഷവിത്തുകളെ എതിർക്കാതെ മൗനസമ്മതം നൽകുന്ന നിസംഗത സമുദായത്തിനാകമാനം ദോഷം ചെയ്യുമെന്ന് പറയേണ്ടതില്ലല്ലോ! എല്ലാ സമുദായങ്ങളെയും സ്നേഹിക്കുകയും ആദരിക്കുകയും ചെയ്യുന്ന ക്രൈസ്തവ സമൂഹമാണ് 2000 വർഷമായി കേരളത്തിലുള്ളത്.

സമുദായത്തിനെതിരെ വരുന്ന ആക്രമണങ്ങളെ പ്രതിരോധിക്കേണ്ടത് ഞങ്ങളുടെ നിലനിൽപ്പിന് അവശ്യമാണ്! ഇതെല്ലാം വിളിച്ചുപറയേണ്ട സാഹചര്യം ഉണ്ടാക്കിയത് ആരാണെന്ന് മനസ്സിലായിക്കാണും എന്ന് വിശ്വസിക്കുന്നു! ഇത്തരം പ്രവർത്തനങ്ങൾക്കെതിരെയുള്ള ജാഗ്രത ഇനിയുമുണ്ടാകും! ഏവരുടെയും കണ്ണുതുറപ്പിക്കുന്ന സംഭവമായിത് മാറട്ടെ!. പരസ്പരം സ്നേഹിക്കുകയും ആദരിക്കുകയും ചെയ്യുന്ന സമൂഹമായി നമുക്ക് മാറാം!


Related Articles »