India - 2024

ദൈവദാസന്‍ മാര്‍ മാത്യു കാവുകാട്ടിന്റെ ചരമവാര്‍ഷിക ആചരണം; ആയിരങ്ങളുടെ പങ്കാളിത്തം

സ്വന്തം ലേഖകന്‍ 10-10-2018 - Wednesday

ചങ്ങനാശേരി: അതിരൂപതയുടെ പ്രഥമ ആര്‍ച്ച് ബിഷപ്പ് ദൈവദാസന്‍ മാര്‍ മാത്യു കാവുകാട്ടിന്റെ 49ാം ചരമ വാര്‍ഷികദിനത്തില്‍ ദൈവദാസന്റെ കബറിടം സന്ദര്‍ശിക്കാന്‍ വിശ്വാസികളുടെ പ്രവാഹം. രാവിലെ 5.30ന് ബംഗ്ലാദേശിലെ വത്തിക്കാന്‍ സ്ഥാനപതി ആര്‍ച്ച് ബിഷപ്പ് മാര്‍ ജോര്‍ജ് കോച്ചേരിയും 11ന് നടന്ന സമൂഹബലിയില്‍ സഹായമെത്രാന്‍ മാര്‍ തോമസ് തറയിലും മുഖ്യകാര്‍മികരായിരുന്നു. ആര്‍ച്ച് ബിഷപ്പ് മാര്‍ ജോസഫ് പവ്വത്തില്‍ വിശുദ്ധകുര്‍ബാന മധ്യേസന്ദേശം നല്‍കി.

കാരുണ്യത്തിന്റെ ദര്‍ശനങ്ങള്‍ സമൂഹത്തിനു പകര്‍ന്നുനല്‍കിയ പുണ്യപുരുഷനായിരുന്നു മാര്‍ കാവുകാട്ടെന്ന് ആര്‍ച്ച്ബിഷപ് മാര്‍ ജോസഫ് പവ്വത്തില്‍ സന്ദേശത്തില്‍ അനുസ്മരിച്ചു. പൊതിച്ചോര്‍ നേര്‍ച്ചയുടെ വെഞ്ചരിപ്പുകര്‍മം മാര്‍ തോമസ് തറയില്‍ നിര്‍വഹിച്ചു. വിശുദ്ധകുര്‍ബാനകളില്‍ വികാരി ഫാ.കുര്യന്‍ പുത്തന്‍പുര, റവ.ഡോ.ജോണ്‍ തടത്തില്‍, ഫാ.ആന്റണി പോരുക്കര, ഫാ.ഫിലിപ്പ് വൈക്കത്തുകാരന്‍, ഫാ.ജോര്‍ജ് കൊച്ചുപറന്പില്‍, റവ.ഡോ.മാത്യു മഠത്തിക്കുന്നേല്‍, ഫാ.സെബാസ്റ്റ്യന്‍ അട്ടിച്ചിറ, ഫാ.ജോസ് പി.കൊട്ടാരം, റവ.ഡോ.ജേക്കബ് കൂരോത്ത്, റവ.ഡോ.ജോസഫ് കൊല്ലാറ, റവ.ഫാ.തോമസ് പ്ലാപ്പറന്പില്‍, ഫാ.ദേവസ്യ പുതുപ്പറന്പില്‍, റവ.ഡോ.ടോം കൈനിക്കര, ഫാ.ആന്റണി ആനകല്ലുങ്കല്‍ എന്നിവര്‍ കാര്‍മികരായി.

രാവിലെ മുതല്‍ വൈകുന്നേരം വരെ തുടര്‍ച്ചയായി നടന്ന വിശുദ്ധ കുര്‍ബാനയിലും അനുസ്മരണ ശുശ്രൂഷകളിലും നേര്‍ച്ചസദ്യയിലും പങ്കുചേരാന്‍ നിലക്കാത്ത ഭക്തജന പ്രവാഹമായിരിന്നു.


Related Articles »