India - 2024

ചങ്ങനാശേരി അതിരൂപതയില്‍ 14ന് കൃതജ്ഞതാദിനം

സ്വന്തം ലേഖകന്‍ 10-10-2018 - Wednesday

ചങ്ങനാശേരി: ഇക്കഴിഞ്ഞ ജൂലൈ, ഓഗസ്റ്റ് മാസങ്ങളിലുണ്ടായ പ്രകൃതിദുരന്ത വേളയില്‍ ലഭിച്ച ദൈവപരിപാലനയുടെ നന്ദി സൂചകമായി ചങ്ങനാശേരി അതിരൂപതയിലെ എല്ലാ ദേവാലയങ്ങളിലും 14ന് കൃതജ്ഞതാ ബലി അര്‍പ്പിക്കും. രക്ഷാപുനരധിവാസ പ്രവര്‍ത്തനങ്ങളില്‍ പങ്കെടുത്ത എല്ലാവരെയും വിശുദ്ധ കുര്‍ബാനയില്‍ അനുസ്മരിക്കണമെന്നും അന്നേദിവസം ഇടവകതലത്തില്‍ കൃതജ്ഞതാ ദിനമായി ആചരിക്കണമെന്നും ആര്‍ച്ച് ബിഷപ്പ് മാര്‍ ജോസഫ് പെരുന്തോട്ടം അഭ്യര്‍ത്ഥിച്ചു.


Related Articles »