India - 2024

കെസിബിസി ഐക്യ ജാഗ്രത കമ്മീഷന്‍ യോഗം ശനിയാഴ്ച

സ്വന്തം ലേഖകന്‍ 11-10-2018 - Thursday

കൊച്ചി: കേരള കത്തോലിക്കാ സഭ അഭിമുഖീകരിക്കുന്ന വിവിധ പ്രശ്നങ്ങളെക്കുറിച്ച് ചര്‍ച്ച ചെയ്യുന്നതിനു കെസിബിസി ഐക്യ ജാഗ്രതാ കമ്മീഷന്‍ യോഗം ഒക്ടോബർ 13ന് നടക്കും. മീഡിയ കമ്മീഷനും ഐക്യ ജാഗ്രതാ കമ്മീഷനും സംയുക്തമായാണ് കാക്കനാട് പി‌ഓ‌സിയില്‍ യോഗം നടത്തുന്നത്. രൂപത പി‌ആര്‍‌ഓമാരും ഡയറക്ടർമാരും യോഗത്തില്‍ സംബന്ധിക്കും.

ബിഷപ്പ് ജോഷ്വ മാർ ഇഗ്നാത്തിയോസ് യോഗത്തിൽ അധ്യക്ഷനായിരിക്കും. കേരളസഭയുടെ സമകാലിക പ്രതിസന്ധികൾ, പ്രതികരണങ്ങളും പ്രതിവിധികളും എന്ന വിഷയത്തിൽ ഫാ. അഗസ്റ്റിൻ പാംപ്ലാനി വിഷയാവതരണം നടത്തും. കെസിബിസി ഡെപ്യൂട്ടി സെക്രട്ടറി ജനറൽ ഫാ. വർഗീസ് വള്ളിക്കാട്ട് മോഡറേറ്ററാകും.


Related Articles »