News - 2024

യുവജനങ്ങള്‍ക്കു പരിഗണന നല്‍കുന്ന അജപാലന ശൈലിയിലേക്കു സഭ മാറണം: കര്‍ദ്ദിനാള്‍ ക്ലീമിസ്

സ്വന്തം ലേഖകന്‍ 13-10-2018 - Saturday

വത്തിക്കാന്‍ സിറ്റി: യുവജനങ്ങള്‍ക്കു പ്രഥമ പരിഗണന നല്‍കുന്ന ഒരു അജപാലന ശൈലിയിലേക്കു സഭ മാറേണ്ടതു കാലഘട്ടത്തിന്റെ ആവശ്യമാണെന്ന്‍ മലങ്കര കത്തോലിക്കാസഭ മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദ്ദിനാള്‍ മാര്‍ ബസേലിയോസ് ക്ലീമിസ് കാതോലിക്കാബാവ. വത്തിക്കാനില്‍ നടക്കുന്ന യുവജന സിനഡില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. സഭയുടെ നേതൃത്വ ശുശ്രൂഷകളില്‍ യുവജനങ്ങള്‍ക്കു കൂടുതല്‍ ഔദ്യോഗിക പദവികള്‍ നല്‍കണമെന്നും യുവജന പ്രേഷിതത്വം യുവത്വത്തില്‍ ആരംഭിക്കാന്‍ കാത്തിരിക്കാതെ ശൈശവകൗമാര പ്രായം മുതലേ തുടങ്ങിവച്ച പ്രേഷിതാഭിമുഖ്യത്തിന്റെ തുടര്‍ച്ചയായി വളരേണ്ട അജപാലനരീതിയാണു വേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.


Related Articles »