News

ആഗോള സഭക്കു ഇനി ഏഴ് വിശുദ്ധരുടെ കൂടി പൊൻതിളക്കം

സ്വന്തം ലേഖകൻ 15-10-2018 - Monday

വ​​​​​​ത്തി​​​​​​ക്കാ​​​​​​ൻ​ സി​​​​​​റ്റി: വത്തിക്കാനില്‍ എത്തിയ പതിനായിരങ്ങളെ സാക്ഷിയാക്കി പോള്‍ ആറാമന്‍ മാര്‍പാപ്പ, രക്തസാക്ഷിയായ ആര്‍ച്ച് ബിഷപ്പ് ഓസ്‌കര്‍ അര്‍ണുള്‍ഫോ റൊമേറോ എന്നിവരടക്കം ഏഴു പേരെ ഫ്രാന്‍സിസ് മാര്‍പാപ്പ വിശുദ്ധ പദവിയിലേക്കുയര്‍ത്തി. വത്തിക്കാനിലെ സെന്റ് പീറ്റേഴ്‌സ് സ്‌ക്വയറില്‍ നടന്ന ദിവ്യബലി മധ്യേയാണ് വിശുദ്ധ പദവി പ്രഖ്യാപനം നടന്നത്.

ഇ​​​​​​റ്റ​​​​​​ലി​​​​​​യി​​​​​​ലെ നേ​​​​​​പ്പി​​​​​​ൾ​​​​​​സി​​ൽ​​നി​​ന്നു​​ള്ള ഫാ. ​​വി​​​​​​ൻ​​​​​​ചെ​​​​​​ൻ​​​​​​സോ റൊ​​​​​​മാ​​​​​​നോ (1751-1831), സി​​​​​​സ്റ്റേ​​​​​​ഴ്സ് അ​​​​​​ഡോ​​​​​​റേ​​​​​​ഴ്സ് ഓ​​​​​​ഫ് ദ ​​​​​​മോ​​​​​​സ്റ്റ് ഹോ​​​​​​ളി സാ​​​​​​ക്ര​​​​​​മെ​​​​​​ന്‍റ് എ​​​​​​ന്ന സ​​​​​​ഭ​​​​​​യു​​​​​​ടെ സ്ഥാ​​​​​​പ​​​​​​ക​​​​​​നാ​​​​​​യ ഇ​​​​​​റ്റാ​​​​​​ലി​​​​​​യ​​​​​​ൻ വൈ​​​​​​ദി​​​​​​ക​​​​​​ൻ ഫ്ര​​​​​​ൻ​​​​​​ചെ​​​​​​സ്കോ സ്പി​​​​​​നെ​​​​​​ല്ലി (1853-1913), ഇ​​​​​​ൻ​​​​​​സ്റ്റി​​​​​​റ്റ്യൂ​​​​​​ട്ട് ഓ​​​​​​ഫ് ദ ​​​​​​പു​​​​​​വ​​​​​​ർ ഹാ​​​​​​ൻ​​​​​​ഡ് മെ​​​​​​യ്ഡ്സ് ഓ​​​​​​ഫ് ജീ​​​​​​സ​​​​​​സ് ക്രൈ​​​​​​സ്റ്റ് എ​​​​​​ന്ന സ​​​​​​ഭ സ്ഥാ​​​​​​പി​​​​​​ച്ച ജ​​​​​​ർ​​​​​​മ​​​​​​ൻ​​​​​​കാ​​​​​​രി​​​​ മ​​​​​​രി​​​​​​യ കാ​​​​​​ത​​​​​​റീ​​​​​​ന കാ​​​​​​സ്പ​​​​​​ർ (1820-1898), മി​​​​​​ഷ്ണ​​​​​​റി ക്രൂ​​​​​​സേ​​​​​​ഡേ​​​​​​ഴ്സ് ഓ​​​​​​ഫ് ദ ​​​​​​ച​​​​​​ർ​​​​​​ച്ച് എ​​​​​​ന്ന സ​​​​​​ഭ സ്ഥാ​​​​​​പി​​​​​​ക്കു​​​​​​ക​​​​​​യും ചെ​​​​​​യ്ത ന​​​​​​സാ​​​​​​റി​​​​​​യ ഇ​​​​​​ഗ്‌​​​​​​നാ​​​​​​സി​​​​​​യ (1886-1943), രോ​​​​​​ഗ​​​​​​പീ​​​​​​ഡ​​​​​​ക​​​​​​ൾ​​​​​​ക്ക​​​​​​ടി​​​​​​പ്പെ​​​​​​ട്ട് 19 വ​​​​​​ർ​​​​​​ഷം മാ​​​​​​ത്രം ജീ​​​​​​വി​​​​​​ച്ച (1817-1836) ഇ​​​​​​റ്റ​​​​​​ലി​​​​​​ക്കാ​​​​​​ര​​​​​​ൻ നു​​​​​​ൺ​​​​​​സി​​​​​​യോ സു​​​​​​ൾ​​​​​​പ്രീ​​​​​​സി​​​​​​യോ എ​​​​​​ന്നി​​​​​​വ​​​​​​രാ​​​​​​ണ് വി​​​​​​ശു​​​​​​ദ്ധ​ പ​​​​​ദ​​​​​വി​​​​​യി​​​​​ലേ​​​​​ക്കു​​​​​യ​​​​​ർ​​​​​ത്ത​​​​​പ്പെ​​​​​ട്ട മ​​​​​റ്റു​​​​​ള്ള​​​​​വ​​​​​ർ.

എ​​​​​ൽ​​​​​സാ​​​​​ൽ​​​​​വ​​​​​ഡോറി​​​​​ലെ സ്വേ​​​​​​ച്ഛാ​​​​​​ധി​​​​​​പ​​​​​​ത്യ ഭ​​​​​​ര​​​​​​ണ​​​​​​കൂ​​​​​​ട​​​​​​ത്തി​​​​​​നെതിരെ പ്രതികരിച്ചതിന്റെ പേരിൽ മരണം ഏറ്റുവാങ്ങിയ റൊ​​മേ​​​​​റോ​​​​​യു​​​​​ടെ അ​​​​​ര​​​​​യി​​​​​ൽ​​​​​ക്കെ​​​​​ട്ടി​​​​​യി​​​​​രു​​​​​ന്ന ര​​​​​ക്തം പു​​​​​ര​​​​​ണ്ട ച​​​​​ര​​​​​ടും പോ​​​​​ൾ ആ​​​​​റാ​​​​​മ​​​​​ന്‍റെ വ​​​​​ടി​​​​​യും ധ​​​​​രി​​​​​ച്ചാ​​​​​ണ് മാ​​​​​ർ​​​​​പാ​​​​​പ്പ ദി​​​​​വ്യ​​​​​ബ​​​​​ലി അ​​​​​ർ​​​​​പ്പി​​​​​ച്ച​​​​​ത്. ദ​​​​​രി​​​​​ദ്ര​​​​​രു​​​​​ടെ ഉ​​​​​ന്ന​​​​​മ​​​​​ന​​​​​ത്തി​​​​​നാ​​​​​യി പ്ര​​​​​വ​​​​​ർ​​​​​ത്തി​​​​​ച്ച പോ​​​​​ൾ ആ​​​​​റാ​​​​​മ​​​​​നും റൊ​​മേ​​​​​റോ​​​​​യും ക​​​​​ത്തോ​​​​​ലി​​​​​ക്കാ​​​​​സ​​​​​ഭ​​​​​യു​​​​​ടെ ഇ​​​​​രു​​​​​പ​​​​​താം നൂ​​​​​റ്റാ​​​​​ണ്ടി​​​​​ലെ പ്ര​​​​​വാ​​​​​ച​​​​​ക​​​​​രാ​​​​​യി​​​​​രു​​​​​ന്നു​​​​​വെ​​​​​ന്ന് ഫ്രാ​​​​​ൻ​​​​​സി​​​​​സ് മാ​​​​​ർ​​​​​പാ​​​​​പ്പ സന്ദേശത്തിൽ പറഞ്ഞു.

യുവജനങ്ങളെ സംബന്ധിച്ച് ഇപ്പോള്‍ വത്തിക്കാനില്‍ സമ്മേളിച്ചിരിക്കുന്ന സിനഡിലെ പിതാക്കന്മാരുടെയും ആഗോള യുവജനപ്രതിനിധികളുടെയും ലോകത്തിന്‍റെ നാനാഭാഗത്തുനിന്നും എത്തിയ ആയിരക്കണക്കിന് വിശ്വാസികളുടെയും തീര്‍ത്ഥാടകരുടെയും വൈദികരുടെയും സന്ന്യസ്തരുടെയും സാന്നിധ്യത്തിലായിരുന്നു പ്രഖ്യാപന ചടങ്ങ്.


Related Articles »