India - 2024

കുടിയേറ്റത്തിനു സാഹചര്യങ്ങളൊരുക്കാന്‍ പ്രതിജ്ഞാബദ്ധര്‍: ആര്‍ച്ച് ബിഷപ്പ് ജോസഫ് കളത്തിപ്പറമ്പില്‍

സ്വന്തം ലേഖകന്‍ 15-10-2018 - Monday

കൊച്ചി: കുടിയേറ്റത്തിന്റെ ദുരിതങ്ങള്‍ ഏറ്റുവാങ്ങുന്നവരുടെ ജീവിതം നമ്മുടെ ജീവിതവുമായി ചേര്‍ത്തുവായിക്കുമ്പോഴാണ് അവരുടെ പ്രശ്‌നങ്ങളുടെ ആഴവും വ്യാപ്തിയും നമുക്ക് മനസിലാക്കാനാവുകയെന്നും സുരക്ഷിതവും നിയമാനുസൃതവുമായ കുടിയേറ്റത്തിനു സാഹചര്യങ്ങളൊരുക്കാന്‍ നമ്മള്‍ പ്രതിജ്ഞാബദ്ധരാണെന്നും വരാപ്പുഴ ആര്‍ച്ച് ബിഷപ്പ് ഡോ. ജോസഫ് കളത്തിപ്പറമ്പില്‍. സിബിസിഐ ലേബര്‍ കമ്മീഷനും വര്‍ക്കേഴ്‌സ് ഇന്ത്യ ഫെഡറേഷനും കേരള ലേബര്‍ മൂവ്‌മെന്റിന്റെ സഹകരണത്തോടെ അന്തര്‍ദേശീയ കുടിയേറ്റം: പ്രശ്‌നങ്ങളും സാധ്യതകളും എന്ന വിഷയത്തില്‍ നടന്ന ശില്പശാല ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

പ്രവാസികളെയും അഭയാര്‍ഥികളെയും സ്വീകരിക്കുന്ന തുറവിയുടെ സംസ്‌കാരം രൂപപ്പെടുത്താന്‍ പൊതുസമൂഹത്തിനു ബാധ്യതയുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്ത്തു . വര്‍ക്കേഴ്‌സ് ഇന്ത്യ ഫെഡറേഷന്‍ ദേശീയ പ്രസിഡന്റ് ജോസഫ് ജൂഡ് അധ്യക്ഷത വഹിച്ചു. എച്ച്എംഎസ് മുന്‍ ദേശീയ പ്രസിഡന്റ് അഡ്വ.തന്പാന്‍ തോമസ് മുഖ്യപ്രഭാഷണം നടത്തി.

ഐസിഎംസി അന്തര്‍ദേശീയ സെക്രട്ടറി ഫാ. ജയ്‌സണ്‍ വടശേരി, കെസിബിസി ലേബര്‍ കമ്മീഷന്‍ സെക്രട്ടറി ഫാ.ജോര്‍ജ് തോമസ് നിരപ്പുകാലായില്‍, കെഎല്‍എം സംസ്ഥാന പ്രസിഡന്റ് സെബാസ്റ്റ്യന്‍ പാലപ്പറന്പില്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.

ഡോ. ജി. ഗീതിക, സിറിള്‍ സഞ്ജു, ഡോ. മാര്‍ട്ടിന്‍ പാട്രിക്, ഡോ. സിസ്റ്റര്‍ ലിസി ജോസഫ് എന്നിവര്‍ വിഷയങ്ങള്‍ അവതരിപ്പിച്ചു. ജോയി ഗോതുരുത്ത് മോഡറേറ്ററായിരുന്നു. ചര്‍ച്ചയില്‍ മോണ്‍.യൂജിന്‍ പെരേര, ഫാ. ജോബി അശീതുപറന്പില്‍, മോഹനന്‍ നായര്‍, ഈശ്വരി കൃഷ്ണദാസ് തുടങ്ങിയവര്‍ പങ്കെടുത്തു.


Related Articles »