India - 2024

മാധ്യമ ഗൂഢാലോചനകളെ അപലപിച്ച് വിശ്വാസി സംഗമം

സ്വന്തം ലേഖകന്‍ 17-10-2018 - Wednesday

കോട്ടയം: കത്തോലിക്കാ സഭയ്‌ക്കെതിരെയുള്ള മാധ്യമ ഗൂഢാലോചനകള്‍ക്കു ശക്തമായ താക്കീതുമായി കത്തോലിക്ക കോണ്‍ഗ്രസ് ചങ്ങനാശേരി അതിരൂപത വിശ്വാസിസംഗമം. സഭാവിരുദ്ധ നിലപാടുകള്‍ മാത്രം ലക്ഷ്യമാക്കി പ്രവര്‍ത്തിക്കുന്ന മാധ്യമങ്ങളുടെ തനിനിറം തിരിച്ചറിയാന്‍ വിശ്വാസ സമൂഹം സന്നദ്ധമാകണമെന്നും വിശ്വസിക്കാനുള്ള അവകാശം അടിയറവയ്ക്കരുതെന്നും സംഗമം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. ഏറ്റുമാനൂര്‍ പ്രൈവറ്റ് ബസ് സ്റ്റാന്‍ഡിനു സമീപം ചേര്‍ന്ന സംഗമം പി.സി. ജോര്‍ജ് എംഎല്‍എ ഉദ്ഘാടനം ചെയ്തു. സഭാവിരുദ്ധരുടെ ഒത്തുചേരലുകള്‍ക്കു മുന്പില്‍ സര്‍ക്കാര്‍ പോലും ദുര്‍ബലമായതായി പി.സി ജോര്‍ജ് പറഞ്ഞു.

കത്തോലിക്ക കോണ്‍ഗ്രസ് ചങ്ങനാശേരി അതിരൂപത പ്രസിഡന്റ് വര്‍ഗീസ് ആന്റണി അധ്യക്ഷതവഹിച്ചു. കത്തോലിക്ക കോണ്‍ഗ്രസ് ചങ്ങനാശേരി അതിരൂപത ഡയറക്ടര്‍ ഫാ.ജോസ് മുകളേല്‍, ജനറല്‍ സെക്രട്ടറി രാജേഷ് ജോണ്‍, സിബി മുക്കാടന്‍, ഫാ. ടോം കുന്നുംപുറം, ജോയി പാറപ്പുറം, സൈബി അക്കര, ജോസ് പാലത്തിനാല്‍, തങ്കച്ചന്‍ പൊന്‍മാങ്കല്‍, ടോണി ജെ. കോയിത്തറ, ജാന്‍സണ്‍ ജോസഫ്, പി.പി. ജോസഫ്, ഷെയ്ന്‍ ജോസഫ്, ബിജു സെബാസ്റ്റ്യന്‍, ചാക്കോച്ചന്‍ കൈതക്കരി, കുഞ്ഞ് കളപ്പുര, ബേബിച്ചന്‍ മുകളേല്‍, സാബു എട്ടുമൂല, ജോബിന്‍ ജോസഫ്, എത്സമ്മ ചൂരക്കുളം, ജോയി പാടിയത്തില്‍, കെ.എ. ജോസ് കല്ലുപുരയ്ക്കല്‍, എന്നിവര്‍ പ്രസംഗിച്ചു.


Related Articles »