India - 2024

വിശുദ്ധരെല്ലാം നമ്മുടെ ഇടയിലുണ്ട്: ആര്‍ച്ച് ബിഷപ്പ് സൂസപാക്യം

സ്വന്തം ലേഖകന്‍ 20-10-2018 - Saturday

തിരുവനന്തപുരം: വിശുദ്ധരെല്ലാം ഏറെ കാര്യങ്ങള്‍ ചെയ്താണ് വിശുദ്ധിയിലേക്ക് പ്രവേശിച്ചതെന്ന തെറ്റിദ്ധാരണ വിശ്വാസികളുടെ ഇടയിലുണ്ടെന്നും ദൈവത്തിന്‍റെ മുന്നില്‍ വീരോചിത ജീവിതം നയിച്ചവരാണ് വിശുദ്ധരെന്നും ആര്‍ച്ച് ബിഷപ്പ് ഡോ. എം സൂസപാക്യം. പാങ്ങോട് കാര്‍മ്മല്‍ ഹില്ലില്‍ ദൈവദാസരായി ഉയര്‍ത്തിയ ഫാ.അദെയോദാത്തൂസിനും ബിഷപ്പ് ബെന്‍സിഗറിനും വേണ്ടിയുളള പ്രത്യേക പ്രാര്‍ത്ഥനകള്‍ക്ക് മുഖ്യ കാര്‍മ്മികത്വം വഹിച്ച് സന്ദേശം നല്‍കുകയായിരുന്നു അദ്ദേഹം. ജീവിതാവസാനം വരെയും നിശബ്ദരായി സാധാരണ ജീവിതം നയിച്ചവരാണ് എല്ലാ വിശുദ്ധരെന്നും ബിഷപ്പ് കൂട്ടിച്ചേര്‍ത്തു.

വിശുദ്ധരെല്ലാം നൂറായിരം കാര്യങ്ങള്‍ ചെയ്താണ് വിശുദ്ധിയിലേക്ക് പ്രവേശിച്ചതെന്ന തെറ്റിദ്ധാരണ വിശ്വാസികളുടെ ഇടയിലുണ്ട്. എന്നാല്‍, ഈ തെറ്റിദ്ധാരണ മാറണം. വിശുദ്ധരെല്ലാം നമ്മുടെ ഇടയിലുണ്ട്. ദൈനംദിന ജീവിതത്തില്‍ നമ്മുടെ ഇടയിലൂടെ കടന്ന് പോകുന്ന പലരും ഒരു പക്ഷേ സാഹചര്യങ്ങളിലൂടെ നമ്മുടെ ജീവിതത്തില്‍ വിശുദ്ധരാണ്. ദൈവ കേന്ദ്രീകൃത ജീവിതം നയിച്ച്, ക്ലേശങ്ങള്‍ ധൈര്യപൂര്‍വ്വം ഏറ്റെടുത്താണ് പല വിശുദ്ധരും വിശുദ്ധിയിലേക്ക് പ്രവേശിച്ചതെന്നും ബിഷപ്പ് ഓര്‍മിപ്പിച്ചു.


Related Articles »