India - 2024

'വി ഫോര്‍ ക്രൈസ്റ്റ് വി ഫോര്‍ ഫെയ്ത്ത്' ഉദ്ഘാടനം 23ന്

സ്വന്തം ലേഖകന്‍ 21-10-2018 - Sunday

കൊച്ചി: കേരള കാത്തലിക് സ്റ്റുഡന്റ്സ് ലീഗ് സംസ്ഥാന സമിതി നടപ്പാക്കുന്ന 'വി ഫോര്‍ െ്രെകസ്റ്റ് വി ഫോര്‍ ഫെയ്ത്ത്' പ്രവര്‍ത്തനങ്ങളുടെ സംസ്ഥാനതല ഉദ്ഘാടനം കറ്റാനം പോപ്പ് പയസ് 11 ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ ആര്‍ച്ച്ബിഷപ് ജോഷ്വാ മാര്‍ ഇഗ്‌നാത്തിയോസ് 23നു നിര്‍വഹിക്കും. വിശ്വാസത്തിന്റെ പ്രാധാന്യവും ജീവന്റെ മഹത്വവും പുതിയ തലമുറയിലേക്കു പകരുകയാണു ലക്ഷ്യം. കെസിബിസി പ്രോലൈഫ് സമിതിയോടു ചേര്‍ന്നു അന്നേ ദിവസം ബോധവത്കരണ ക്ലാസുകളും എക്‌സിബിഷനുകളും നടത്തും.


Related Articles »