Events - 2024

അഭിഷിക്ത കരങ്ങൾക്ക് ബലമേകാൻ പ്രത്യേക ദിവ്യകാരുണ്യ ആരാധനയ്ക്കൊരുങ്ങി ഗ്രേറ്റ് ബ്രിട്ടൺ രൂപതയും അഭിഷേകാഗ്നി മിനിസ്ട്രീസും

ബാബു ജോസഫ് 27-10-2018 - Saturday

യേശു ക്രിസ്തുവിലൂടെ വി.പത്രോസ് 'പാറമേൽ പണിത' കത്തോലിക്കാ സഭയുടെ അഭിഷിക്തന്മാരായ വൈദികർക്ക് യാതൊരാപത്തും വരാതെ കാത്തുസൂക്ഷിച്ചുകൊണ്ട് ,സമർപ്പിതർക്കായി സമർപ്പണം ചെയ്തുകൊണ്ട്, അവരിലൂടെ സഭ അനുദിനം വളരേണ്ടതിന് ഗ്രേറ്റ് ബ്രിട്ടൺ രൂപതയിൽ ഉടനീളം വിവിധ സ്ഥലങ്ങളിൽ പരിശുദ്ധ പരമ ദിവ്യകാരുണ്യം എഴുന്നള്ളിച്ച് ഉയർത്തിക്കൊണ്ട് പ്രത്യേക മദ്ധ്യസ്ഥ പ്രാർത്ഥനയ്‌ക്ക്‌ ഫാ.സേവ്യർ ഖാൻ വട്ടായിൽ, ഫാ. സോജി ഓലിക്കൽ എന്നിവരുടെ നേതൃത്വത്തിലുള്ള അഭിഷേകാഗ്നി മിനിസ്ട്രീസ് അഭിവന്ദ്യ മാർ ജോസഫ് സ്രാമ്പിക്കലും ഗ്രേറ്റ് ബ്രിട്ടൺ രൂപതയുമായി ഒരുമിച്ചുകൊണ്ട് യുകെ യിൽ 2018 നവംബർ മുതൽ തുടക്കം കുറിക്കുന്നു.

കാലഘട്ടത്തിന്റെ ആവശ്യകതകൾക്കനുസൃതമായ പൂർണ്ണ യോഗ്യതയിലേക്ക് വൈദികരെ പരിശുദ്ധ ദൈവമാതാവിന്റെ പ്രത്യേക മധ്യസ്ഥതയാൽ വളർത്തുന്നതിന് ഒരുക്കമായി നടക്കുന്ന ആരാധനയുടെയും പ്രാർത്ഥനയുടെയും ആദ്യഘട്ടം നവംബറിൽ ബർമിങ്ഹാമിലെ സെന്റ് ജെറാർഡ് കാത്തലിക് ചർച്ചിൽ തുടങ്ങും. മാർ.ജോസഫ് സ്രാമ്പിക്കൽ പിതാവിന്റെ അനുഹ്രഹാശ്ശിസ്സുകളോടെ അഭിഷേകാഗ്നി മിനിസ്ട്രീസ് ഡയറക്ടർ ഫാ.സോജി ഓലിക്കൽ ശുശ്രൂഷകൾക്ക് നേതൃത്വം നൽകും. വിവിധസ്ഥലങ്ങളിലെ ശുശ്രൂഷകൾ യഥാസമയം രൂപത കേന്ദ്രങ്ങളിൽനിന്നും അറിയിക്കുന്നതാണ്.

‍ആദ്യഘട്ട ശുശ്രൂഷകൾ നടക്കുന്ന പള്ളിയുടെ അഡ്രസ്സ്

ST. JERRARD CATHOLIC CHURCH
Yatesbury Avenue Castle Vale
Birmingham West Midlands. B35 6JT

യുകെയിൽ വിവിധ സ്ഥലങ്ങളിൽ നടക്കുന്ന ശുശ്രൂഷകളിലേക്ക് അഭിഷേകാഗ്നി മിനിസ്ട്രീസ് യേശുനാമത്തിൽ മുഴുവനാളുകളെയും സ്വാഗതം ചെയ്യുന്നു.

കൂടുതൽ വിവരങ്ങൾക്ക് ‍ ടോമി ചെമ്പോട്ടിക്കൽ ‭07737 935424‬.


Related Articles »