News - 2024

സ്വവര്‍ഗ്ഗാനുരാഗത്തിന് സ്വീകാര്യതയുണ്ടാക്കുവാനുള്ള നീക്കത്തിന് തടയിട്ട് പോളിഷ് സര്‍ക്കാര്‍

സ്വന്തം ലേഖകന്‍ 28-10-2018 - Sunday

വാര്‍സോ: കത്തോലിക്കാ വിശ്വാസം ഉയർത്തി പിടിക്കുന്ന യൂറോപ്യൻ രാജ്യമായ പോളണ്ടിലെ സ്കൂളുകളിൽ "റേയിൻബോ ഫ്രെെഡേ" എന്ന പേരിൽ സ്വവര്‍ഗ്ഗാനുരാഗം എന്ന തിൻമയ്ക്ക് വിദ്യാർഥികളുടെ ഇടയിൽ സ്വീകാര്യത ഉണ്ടാക്കാനായി നടത്താനിരുന്ന പരിപാടി പോളിഷ് സർക്കാരിന്റെ സമ്മർദ്ധം മൂലം തടഞ്ഞു. ഇരുനൂറോളം വിദ്യാലയങ്ങളിൽ ക്യാംപെയിൻ എഗനസ്റ്റ് ഹോമോഫോബിയ എന്ന സംഘടനയാണ് പ്രസ്തുത പരിപാടി ആസൂത്രണം ചെയ്തിരുന്നത്. സർക്കാരിന്റെ ഭാഗത്തുനിന്നും, സമൂഹത്തിൽ നിന്നും വലിയ എതിർപ്പുകൾ ഉണ്ടായതു മൂലം ഭൂരിഭാഗം വിദ്യാലയങ്ങളും പരിപാടി വേണ്ട എന്നു തീരുമാനിക്കുകയായിരിന്നു.

രാജ്യത്തെ വിദ്യാഭ്യാസ മന്ത്രിയായ അന്ന സലവേസ്ക്കാ, പ്രസ്തുത പരിപാടി നടത്തുന്ന വിദ്യാലയങ്ങളുടെ മേധാവികള്‍ അതിന്റെ അനന്തരഫലം അനുഭവിക്കാൻ തയാറായിക്കൊളളാൻ ശക്തമായ മുന്നറിയിപ്പ് നൽകിയിരുന്നു. അങ്ങനെ ഒരു പരിപാടി നടന്നുവെന്ന് വിവരം ലഭിച്ചാൽ സർക്കാരിനെ അറിയിക്കണം എന്നും അന്ന സലവേസ്ക്കാ വിദ്യാർത്ഥികളുടെ മാതാപിതാക്കളോടു മുന്നറിയിപ്പ് നല്‍കിയിരിന്നു. ക്രെെസ്തവ വിശ്വാസത്തെ അടിസ്ഥാനമാക്കി പോളണ്ടിൽ ഭരണം നടത്തുന്ന ലോ ആൻഡ് ജസ്റ്റിസ് പാർട്ടിയുടെ വിദ്യാഭ്യാസ മന്ത്രിയാണ് അന്ന സലവേസ്ക്കാ.


Related Articles »