India - 2024

ചങ്ങനാശേരിയില്‍ വൈദികന്റെ മൃതദേഹം റെയില്‍വേ ട്രാക്കില്‍

സ്വന്തം ലേഖകന്‍ 03-11-2018 - Saturday

ചങ്ങനാശേരി: ഛത്തിസ്ഗഡ് സ്വദേശിയായ വൈദികനെ ചങ്ങനാശ്ശേരി തുരുത്തിക്കടുത്തുള്ള റെയില്‍വേ ട്രാക്കില്‍ മരിച്ച നിലയില്‍ കണ്ടെത്തി. അംബികാപൂര്‍ രൂപതാംഗമായ ഫാ. മുകേഷ് തിര്‍ക്കി എന്ന വൈദികന്റെ മൃതദേഹമാണ് ഇന്നു പുലര്‍ച്ചെ കണ്ടെത്തിയത്. തുരുത്തിയിലുള്ള കുടുംബ പഠനകേന്ദ്രത്തിലെ രണ്ടാവര്‍ഷ വിദ്യാര്‍ത്ഥിയായ ഫാ. മുകേഷിനെ വെള്ളിയാഴ്ച രാത്രി ഏഴ് മുതല്‍ സ്ഥാപനത്തില്‍ നിന്നും കാണാതായിരുന്നു.

ഇതേ തുടര്‍ന്നു സ്ഥാപനാധികാരികള്‍ ചങ്ങനാശേരി പോലീസില്‍ പരാതി നല്‍കിരുന്നു. പോലീസ് നടത്തിയ അന്വേഷണത്തിലാണ് ഇദ്ദേഹത്തിന്റെ മൃതദേഹം റെയില്‍വേ ട്രാക്കില്‍ നിന്നും കണ്ടെത്തിയത്. എസ്‌ഐ അഭിലാഷിന്റെ നേതൃത്വത്തില്‍ ഇന്‍ക്വസ്റ്റ് നടത്തിയ ശേഷം മൃതദേഹം കോട്ടയം മെഡിക്കല്‍ കോളജ് മോര്‍ച്ചറിയേല്ക്ക് മാറ്റി. പോലീസ് അന്വേഷണം ആരംഭിച്ചു.


Related Articles »