News - 2024

"പുറത്തു കടക്കുവാന്‍ ഞങ്ങളെ സഹായിക്കണം"; ട്രംപിന്റെ സഹായം തേടി ആസിയയുടെ ഭര്‍ത്താവ്

സ്വന്തം ലേഖകന്‍ 05-11-2018 - Monday

ഇസ്ലാമാബാദ്: പാക്കിസ്ഥാനില്‍ നിന്നു പുറത്തു കടക്കുവാന്‍ സഹായിക്കണമെന്ന് ആസിയ ബീബിയുടെ ഭര്‍ത്താവ് ആഷിക് മസിഹ് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനോട് അഭ്യര്‍ത്ഥിച്ചു. ബ്രിട്ടീഷ് പാക്കിസ്ഥാനി ക്രിസ്ത്യന്‍ അസോസിയേഷന്‍ റിക്കോര്‍ഡ് ചെയ്ത വീഡിയോയിലാണ് ആഷിക് മസിഹ് സഹായം അഭ്യര്‍ത്ഥിച്ചിരിക്കുന്നത്. വീഡിയോയില്‍ ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസാ മേയുടെയും കാനഡ പ്രധാനമന്ത്രിയുടെയും സഹായവും ആഷിക് മസിഹ് അഭ്യര്‍ത്ഥിക്കുന്നുണ്ട്. അതേസമയം ഇസ്ലാമാബാദിലെ അമേരിക്കന്‍, ബ്രിട്ടീഷ്, കനേഡിയന്‍ എംബസികള്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല.

കുടുംബാംഗങ്ങള്‍ പല സ്ഥലങ്ങളിലും ഒളിച്ചു കഴിയുകയാണെന്നും ആസിയ ജയിലില്‍ ആക്രമിക്കപ്പെടാമെന്നും വേണ്ട സുരക്ഷ നല്കാന്‍ സര്‍ക്കാര്‍ തയാറാകണമെന്നും ജര്‍മ്മനിയിലെ ഡോയിഷ് വെല്‍ റേഡിയോയോടു മസിഹ് പറഞ്ഞു. ആസിയയെ രാജ്യം വിടാന്‍ അനുവദിക്കില്ലെന്നും വധശിക്ഷ നീക്കിയതിനെതിരെ നല്‍കിയ പുനഃപരിശോധനാ ഹര്‍ജിയെ എതിര്‍ക്കില്ലെന്നും പ്രക്ഷോഭകര്‍ക്ക് സര്‍ക്കാര്‍ ഉറപ്പു നല്കിയത് കഴിഞ്ഞ ദിവസമാണ്. ഈ സാഹചര്യത്തിലാണ് ആഷിക് മസിഹിന്‍റെ സഹായാഭ്യര്‍ത്ഥന. ആസിയയുടെ കേസ് വാദിച്ച അഭിഭാഷകന്‍ സൈഫ് ഉല്‍ മുലൂക് പ്രാണ രക്ഷാര്‍ത്ഥം പാക്കിസ്ഥാന്‍ വിട്ടിരുന്നു.

‍വീഡിയോ

Posted by Pravachaka Sabdam on 

Related Articles »