India - 2024

സിസ്റ്റര്‍ ഡോ. മേരി ലിറ്റിയുടെ ഓര്‍മ്മകള്‍ക്ക് രണ്ടു വര്‍ഷം

സ്വന്തം ലേഖകന്‍ 05-11-2018 - Monday

ചങ്ങനാശേരി: പാവപ്പെട്ടവരെയും രോഗികളെയും പാര്‍ശ്വവത്ക്കരിക്കപ്പെട്ടവരെയും ശുശ്രൂഷിച്ചു വിടവാങ്ങിയ ദൈവ പരിപാലനയുടെ ചെറിയ ദാസികള്‍ (എല്‍എസ്ഡിപി) സന്യാസിനി സമൂഹത്തിന്റെ സ്ഥാപക സിസ്റ്റര്‍ ഡോ. മേരി ലിറ്റിയുടെ ഓര്‍മ്മകള്‍ക്ക് രണ്ടു വര്‍ഷം. നാളെ രാവിലെ 10.30ന് കുന്നന്താനം എല്‍എസ്ഡിപി മദര്‍ ജനറലേറ്റ് ചാപ്പലില്‍ വിശുദ്ധ കുര്‍ബാനയും അനുസ്മരണ ശുശ്രൂഷകളും നടക്കും.

സീറോമലബാര്‍ സഭാ മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി മുഖ്യകാര്‍മികത്വം വഹിക്കും. രോഗികളായും വൈകല്യങ്ങളോടെയും ജനിച്ചു വീഴുന്ന കുട്ടികൾ, മനോവൈകല്യമുള്ളവർ, മനോദുർബലർ, മാറാരോഗികൾ തുടങ്ങി സമൂഹം തള്ളിക്കളയുന്നവരെ സ്വന്തം മക്കളെ പോലെ ചേര്‍ത്തു നിര്‍ത്തിയ സിസ്റ്റര്‍ ഡോ. മേരി ലിറ്റിയുടെ സ്മരണയിലാണ് എല്‍എസ്ഡിപി സന്യാസിനി സമൂഹം.


Related Articles »