Meditation. - March 2024

ഇല്ലായ്മയില്‍ നിന്നും ദാനം ചെയ്യുക

സ്വന്തം ലേഖകന്‍ 09-03-2024 - Saturday

"അവൻ പറഞ്ഞു ഈ ദരിദ്രയായ വിധവ മറ്റെല്ലവരെയുംകാൾ കൂടുതൽ നിക്ഷേപിച്ചിരിക്കുന്നു എന്ന് സത്യമായി ഞാൻ നിങ്ങളോട് പറയുന്നു" (ലൂക്കാ 21:3).

വിശുദ്ധ ജോൺ പോള്‍ രണ്ടാമൻ മാർപാപ്പായോടൊപ്പം ധ്യാനിക്കാം: മാര്‍ച്ച് 9

പങ്കുവയ്ക്കുക എന്ന് പറയുമ്പോൾ നാം എന്താണ്‌ അർത്ഥമാക്കുക? ധനത്തിന്റെ സഹായവും ഭൗതികമായ സഹായവും മാത്രം ആയിട്ടാണോ നാം 'ദാനധർമത്തെ' കാണുന്നത്? തീർച്ചയായും കർത്താവ്‌ ദാനശീലത്തെ, നമ്മുടെ കാഴ്ച്ചപാടിന്റെ തലത്തിൽ നിന്ന് മാറ്റുന്നില്ല. ധനസംബന്ധവും, മറ്റു ഭൗതികമായ സമ്പത്തും യേശുവിന്റെ ചിന്തയിൽ ഉണ്ട്. കർത്താവിന്റെ സ്വന്തം കാഴ്ച്ചപാടിൽ, അതിൽ ഏറ്റം മനോഹരമായ ഉപമ സിനഗോഗിലെ ഭണ്ഡാരത്തിൽ വിധവ നിക്ഷേപിക്കുന്ന ചില്ലി കാശിനെ കുറിച്ചുള്ള ഉപമയാണ്.

ഭൗതികമായ തലത്തിൽ നോക്കുമ്പോൾ, മറ്റുളളവർ നിക്ഷേപിച്ചതുമായിട്ട് തുലനം ചെയുമ്പോൾ വളരെ നിസ്സാരമായ ഒരു തുക. എന്നിട്ടും ക്രിസ്തു പറഞ്ഞു, "ഈ വിധവ മറ്റെല്ലവരെയുംകാൾ കൂടുതൽ നിക്ഷേപിച്ചിരിക്കുന്നു." മറ്റെല്ലാത്തിലും ഉപരിയായി ആന്തരികമായ മൂല്യമാണ് കണക്കിൽ എടുക്കപെടുക. വ്യവസ്ഥയില്ലാതെ ഉള്ള പങ്കുവെക്കൽ, അത് തന്നെയാണ് പരിപൂര്‍ണ്ണ സമർപ്പണവും.

പൗലോസ് ശ്ലീഹായുടെ വാക്കുകള്‍ സ്മരിക്കാം: 'ഞാന്‍ എന്റെ സര്‍വസമ്പത്തും ദാനം ചെയ്താലും എന്റെ ശരീരം ദഹിപ്പിക്കാന്‍ വിട്ടുകൊടുത്താലും സ്‌നേഹമില്ലെങ്കില്‍ എനിക്ക് ഒരു പ്രയോജനവുമില്ല' (1 കൊറി 13:3).

വി.അഗസ്തിനോസ്സു പറയുന്നു "നിങ്ങൾ ദാനം നൽകുവാനായി നിങ്ങളുടെ കൈ നീട്ടുമ്പോൾ, നിങ്ങളുടെ ഹൃദയത്തിൽ കരുണയില്ലെങ്കിൽ നിങ്ങളുടെ പ്രവർത്തി ഫലശൂന്യം: പക്ഷെ, നിങ്ങളുടെ ഹൃദയത്തിൽ കരുണ ഉണ്ടെങ്കിൽ, നിങ്ങൾക്ക്‌ ധനമായി ഒന്നും കൊടുക്കുവാൻ സാധിക്കുന്നില്ലെങ്കിൽ പോലും ദൈവം നിങ്ങളുടെ ദാനം സ്വീകരിക്കുന്നു."

(വിശുദ്ധ ജോൺ പോള്‍ രണ്ടാമൻ മാർപാപ്പാ, റോം, 28.3.1979)

'പ്രവാചക ശബ്ദം' വെബ്സൈറ്റില്‍ വി. ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പയുടെ പ്രഭാഷണങ്ങളില്‍ നിന്നും പ്രബോധനങ്ങളില്‍ നിന്നും തിരഞ്ഞെടുത്ത പ്രസക്ത ഭാഗങ്ങള്‍ ഉള്‍ക്കൊള്ളിച്ചു കൊണ്ടുള്ള ധ്യാനചിന്തകള്‍ കലണ്ടര്‍ രൂപത്തില്‍ ലഭ്യമാണ്. ഓരോ ദിവസത്തെയും ധ്യാനചിന്തകള്‍ വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.


Related Articles »