News

ക്രൈസ്തവന് യഹൂദ വിരുദ്ധനാകാന്‍ കഴിയില്ല: ഫ്രാന്‍സിസ് പാപ്പ

സ്വന്തം ലേഖകന്‍ 06-11-2018 - Tuesday

വത്തിക്കാന്‍ സിറ്റി: ക്രൈസ്തവന് ഒരിക്കലും യഹൂദവിരുദ്ധന്‍ ആകാന്‍ കഴിയില്ലെന്ന് ഫ്രാന്‍സിസ് പാപ്പ. കൗക്കാസ് പര്‍വ്വതപ്രദേശത്തു നിന്നുള്ള യഹൂദ റബ്ബിമാരുടെ 25 അംഗ പ്രതിനിധിസംഘത്തെ ഇന്നലെ (05/11/18) വത്തിക്കാനില്‍ സ്വീകരിച്ച് സംബോധന ചെയ്യുകയായിരിന്നു പാപ്പ. ഇന്നും യഹൂദവിരുദ്ധ മനോഭാവം ലോകത്തില്‍ പ്രകടമാണ്. ക്രൈസ്തവന്‍ യഹൂദ വിരുദ്ധനാകുന്ന പക്ഷം അവന്‍ അവന്‍റെ വിശ്വാസത്തെയും ജീവിതത്തെയും ഖണ്ഡിക്കുകയാണ് ചെയ്യുന്നതെന്നും പാപ്പ കൂട്ടിച്ചേര്‍ത്തു.

സജീവ സ്മരണയില്ലെങ്കില്‍ ഭാവിയില്ല. എന്തെന്നാല്‍, ഗതകാല തെറ്റുകള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ ചരിത്രത്തിന്‍റെ ഇരുണ്ട താളുകളില്‍ നിന്ന് നമുക്കു പഠിക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ മാനവാന്തസ്സ് മൃതപദമായി അവശേഷിക്കും. ആകയാല്‍ നരവംശത്തില്‍ നിന്ന് യഹൂദ വിരുദ്ധ മനോഭാവം തുടച്ചുനീക്കുന്നതിന് പരിശ്രമിക്കാന്‍ നാം വിളിക്കപ്പെട്ടിരിക്കുന്നു. പരിത്രാണ ചരിത്രത്തില്‍ വേരൂന്നിയതും പരസ്പര കരുതലില്‍ സാഹോദര്യത്തില്‍ അധിഷ്ഠിതമായ ഒരു സൗഹൃദബന്ധം യഹൂദരും കത്തോലിക്കരും തമ്മില്‍ ഉണ്ടായിരിക്കേണ്ടതിന്‍റെ പ്രാധാന്യത്തിന് താന്‍ എന്നും ഊന്നല്‍ നല്‍കുന്നുവെന്നും പാപ്പ സന്ദേശത്തില്‍ പറഞ്ഞു.


Related Articles »