India - 2024

പെരുമ്പാവൂരില്‍ യുവ വൈദികന്‍ വാഹനാപകടത്തില്‍ മരിച്ചു

സ്വന്തം ലേഖകന്‍ 11-11-2018 - Sunday

പെരുമ്പാവൂര്‍: പെരുമ്പാവൂരില്‍ നടന്ന വാഹനാപകടത്തില്‍ യുവ വൈദികന്‍ മരിച്ചു. സിഎംഐ സഭാംഗവും വൈക്കം ചെമ്മനത്തുകര ഇടവകാംഗവുമായ ഫാ. ബിജോ കരിക്കരപ്പിള്ളി ആണു മരിച്ചത്. 32 വയസ്സായിരിന്നു. കളമശേരിയിലെ പ്രോവിന്‍ഷ്യല്‍ ഹൗസില്‍നിന്ന് പെരുമ്പാവൂരിനടുത്ത് പള്ളിയില്‍ കുര്‍ബാനയര്‍പ്പിക്കാന്‍ പോകവെയാണ് ഫാ. ബിജോ സഞ്ചരിച്ചിരുന്ന ബൈക്ക് അപകടത്തില്‍പ്പെട്ടത്.

ഫാ. ബിജോ സഞ്ചരിച്ചിരുന്ന ബൈക്ക് ടിപ്പറുമായി കൂട്ടിയിടിച്ചതിനെ തുടര്‍ന്ന് കെഎസ്ആര്‍ടിസി ബസിനടിയിലേക്കു വീണായിരുന്നു അപകടം. തലയോലപ്പറമ്പ് പൊതി സേവാഗ്രാമില്‍ സേവനം ചെയ്തു വരികയായിരിന്നു അദ്ദേഹം മൃതസംസ്കാരം പിന്നീട്.


Related Articles »