News

സ്പെയിനില്‍ 16 രക്തസാക്ഷികളെ വാഴ്ത്തപ്പെട്ടവരായി പ്രഖ്യാപിച്ചു

സ്വന്തം ലേഖകന്‍ 12-11-2018 - Monday

ബാര്‍സിലോണ: പത്തൊന്‍പതാം നൂറ്റാണ്ടില്‍ മതപീഡനത്തെ തുടര്‍ന്നു യേശുവിലുള്ള വിശ്വാസത്തെ പ്രതി ജീവന്‍ ഹോമിച്ച സ്പെയിന്‍ സ്വദേശികളായ 16 രക്തസാക്ഷികളെ ആഗോള സഭ വാഴ്ത്തപ്പെട്ടവരായി പ്രഖ്യാപിച്ചു. ശനിയാഴ്ച (10/11/18) ബാര്‍സിലോണ അതിരൂപതയിലുള്ള തിരുക്കുടുംബ ബസിലിക്കാ ദേവാലയത്തിലായിരുന്നു വാഴ്ത്തപ്പെട്ടപദ പ്രഖ്യാപന തിരുക്കര്‍മ്മം നടന്നത്. മാര്‍പാപ്പയെ പ്രതിനിധാനം ചെയ്തുകൊണ്ട്, വിശുദ്ധരുടെ നാമകരണനടപടികള്‍ക്കായുള്ള സംഘത്തിന്‍റെ അദ്ധ്യക്ഷന്‍ കര്‍ദ്ദിനാള്‍ ആഞ്ചെലൊ ബെച്ചു, തിരുക്കര്‍മ്മത്തില്‍ മുഖ്യകാര്‍മ്മികത്വം വഹിച്ചു.

ബന്ധനസ്ഥനായ വിശുദ്ധ പത്രോസിന്‍റെ സന്യസ്ത സമൂഹത്തിലെ അംഗങ്ങളായിരുന്ന വൈദികന്‍ ഫാ. തെയൊദോറൊ ഇല്ലേരയും 8 സഹസന്യസ്തരും, ദിവ്യഇടയന്‍റെ അമ്മയുടെ കപ്പൂച്ചിന്‍ സഹോദരികള്‍ എന്ന സന്യാസിനി സമൂഹത്തിലെ അംഗം അന്ത്രെയ സോളന്‍സും രണ്ടു സഹസഹോദരികളും, തിരുഹൃദയങ്ങളുടെ ഫ്രാന്‍സിസ്ക്കന്‍ സമൂഹാംഗമായിരുന്ന സന്യാസിനി കര്‍ലോത്ത, ഗ്രെഗോറിയൊ ദിയേസ്, അദ്ദേഹത്തിന്‍റെ സഹോദരി കമീല ദിയേസ്, എലിസേയൊ മൊറദീല്ലൊ എന്നീ മൂന്നു അല്‍മായരുമാണ് നവവാഴ്ത്തപ്പെട്ടവര്‍. 1936-1937 കാലഘട്ടത്തിലാണ് ഇവര്‍ രക്തസാക്ഷിത്വം വരിച്ചത്.


Related Articles »