News - 2024

ഫ്രാന്‍സിസ് പാപ്പ ഇസ്ലാമിക രാജ്യമായ മൊറോക്കൊയിലേക്ക്

സ്വന്തം ലേഖകന്‍ 14-11-2018 - Wednesday

വത്തിക്കാന്‍ സിറ്റി: ഉത്തരാഫ്രിക്കയിലെ പൂര്‍ണ്ണ ഇസ്ലാമിക രാജ്യമായ മൊറോക്കൊ ദ്വീപ് ഫ്രാന്‍സിസ് പാപ്പ സന്ദര്‍ശിക്കും. അടുത്ത വര്‍ഷം മാര്‍ച്ച് 30-31 തീയതികളിലായിരിക്കും അപ്പസ്തോലിക സന്ദര്‍ശനം. ഇക്കാര്യം വത്തിക്കാന്‍ വാര്‍ത്താവിനിമയ കാര്യാലയത്തിന്‍റെ (പ്രസ്സ് ഓഫീസ്) മേധാവി ഗ്രെഗ് ബെര്‍ക്ക് ഇന്നലെ പുറപ്പെടുവിച്ച (13/11/18) പ്രസ്താവനയിലാണ് അറിയിച്ചത്. മൊറോക്കൊയുടെ രാജാവ് മൊഹമ്മദ് ആറാമന്‍റെയും പ്രാദേശിക കത്തോലിക്കാമെത്രാന്മാരുടെയും ക്ഷണപ്രകാരമാണ് പാപ്പ സന്ദര്‍ശനം നടത്തുന്നത്.

മൊറോക്കൊയുടെ തലസ്ഥാനമായ റബട്ടും രാജ്യത്തിലെ ഏറ്റവും വലിയ നഗരമായ കാസബ്ലാങ്കയും ആയിരിക്കും പാപ്പയുടെ സന്ദര്‍ശന വേദികള്‍. 33.7 മില്യണ്‍ ആളുകള്‍ ജീവിക്കുന്ന മൊറോക്കൊയില്‍ 99%വും ഇസ്ലാം മതവിശ്വാസികളാണ്. ശേഷിക്കുന്ന ഒരു ശതമാനത്തില്‍ കത്തോലിക്ക, പ്രൊട്ടസ്റ്റന്‍റ്, യഹൂദ ഇതര വിഭാഗങ്ങളാണുള്ളത്. കഴിഞ്ഞ വര്‍ഷം അമേരിക്കയിലെ സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്‍റ് നടത്തിയ പഠനത്തില്‍ ക്രൈസ്തവര്‍ പീഡനവും വിവേചനവും അനുഭവിക്കുന്നുണ്ടെന്നു നേരത്തെ വ്യക്തമായിരിന്നു.

More Archives >>

Page 1 of 385