News - 2024

മുറിവുകള്‍ ഉണങ്ങുന്നില്ല; ചൈനയില്‍ വീണ്ടും മെത്രാനെ തടങ്കലിലാക്കി

സ്വന്തം ലേഖകന്‍ 17-11-2018 - Saturday

ബെയ്ജിംഗ്: മെത്രാന്‍ നിയമനം സംബന്ധിച്ചു വത്തിക്കാന്‍- ചൈന കരാര്‍ പ്രാബല്യത്തില്‍ വന്നിട്ടും ചൈനീസ് സഭയുടെ സഹനങ്ങള്‍ അവസാനിക്കുന്നില്ല. ചൈനീസ് സര്‍ക്കാര്‍ അംഗീകൃത സഭയായ പാട്രിയോട്ടിക് അസോസിയേഷനില്‍ അംഗത്വമെടുത്തില്ല എന്ന കാരണത്താല്‍ മോണ്‍. പീറ്റര്‍ ഷാവോ സൂമിന്‍ എന്ന ബിഷപ്പിനെ ചൈന തടങ്കലിലാക്കിയെന്നാണ് ഒടുവില്‍ പുറത്തുവരുന്ന വാര്‍ത്ത. വത്തിക്കാന്‍ അംഗീകാരമുള്ളതും സര്‍ക്കാര്‍ അംഗീകരിച്ചിട്ടില്ലാത്തതുമായ വെന്‍സോ രൂപതയിലെ മെത്രാനാണ് മോണ്‍. ഷാവോ സൂമിന്‍.

നേരത്തെ നീണ്ട എഴുമാസത്തെ തടവിന് ശേഷം ഇക്കഴിഞ്ഞ ജനുവരി മാസത്തിലാണ് അദ്ദേഹം മോചിക്കപ്പെട്ടത്. മോചനത്തിന് ഒരു വര്‍ഷം തികയും മുന്‍പ് അദ്ദേഹത്തെ വീണ്ടും തടങ്കലിലാക്കിയത് ചൈനീസ് കത്തോലിക്ക വിശ്വാസികളെ ദുഃഖത്തിലാഴ്ത്തിയിരിക്കുകയാണ്. ബിഷപ്പായി നിയമിതനായതിനുശേഷം ഇത് 5ാം തവണയാണ് പീറ്റർ ഷുമിനെ അറസ്റ്റ് ചെയ്യുന്നതും കാണാതാകുന്നതും. 2015 സെപ്റ്റംബറിലാണ് അദ്ദേഹത്തെ വെന്‍സോ രൂപതയുടെ മെത്രാനായി ഫ്രാന്‍സിസ് പാപ്പ നിയമിക്കുന്നത്.


Related Articles »