India - 2024

കെ‌സി‌വൈ‌എല്‍ സുവര്‍ണ്ണ ജൂബിലി ഉദ്ഘാടനം ഇന്ന്

സ്വന്തം ലേഖകന്‍ 18-11-2018 - Sunday

കോട്ടയം: ക്‌നാനായ കാത്തലിക് യൂത്ത് ലീഗ് സ്ഥാപിതമായതിന്റെ അന്‍പതാം വാര്‍ഷിക ആഘോഷം ഇന്നു കല്ലറ സെന്റ് തോമസ് പഴയ പള്ളിയില്‍ നടക്കും. ഉച്ചകഴിഞ്ഞ് 2.30ന് യുവജന മുന്നേറ്റം വിളിച്ചോതുന്ന വിശ്വാസ പൈതൃക റാലി ആരംഭിക്കും. 3.30ന് സുവര്‍ണ ജൂബിലിയുടെ ഉദ്ഘാടനം കോട്ടയം അതിരൂപത മെത്രാപ്പോലീത്താ മാത്യൂ മൂലക്കാട്ട് നിര്‍വഹിക്കും. കെസിവൈഎല്‍ രൂപതാ പ്രസിഡന്റ് ബിബീഷ് ഓലിക്കമുറി അധ്യക്ഷതവഹിക്കും. സുപ്രീം കോടതി മുന്‍ ജഡ്ജി ജസ്റ്റീസ് സിറിയക് ജോസഫ് മുഖ്യപ്രഭാഷണം നടത്തും.

കോട്ടയം അതിരൂപത വികാരി ജനറാള്‍ ഫാ.മൈക്കിള്‍ വെട്ടിക്കാട്, കെസിവൈഎല്‍ രൂപതാ ചാപ്ലിയിന്‍ ഫാ.സന്തോഷ് മുല്ലമംഗലത്ത്, മലങ്കര റീജണല്‍ വികാരി ഫാ അബ്രഹാം മണ്ണില്‍, മോന്‍സ് ജോസഫ് എംഎല്‍എ, സ്റ്റീഫന്‍ ജോര്‍ജ്, കെസിവൈഎല്‍ മലബാര്‍ റീജണല്‍ ചാപ്ലിയില്‍ ഫാ.ബിബിന്‍ കണ്ടോത്ത്, യൂണിറ്റ് ചാപ്ലിയിന്‍ ഫാ.സാബു മാലിത്തുരുത്തില്‍, മേഴ്‌സി മൂലക്കാട്ട്, അഭിലാഷ് മറ്റത്തിക്കുന്നേല്‍ തുടങ്ങിയവര്‍ പ്രസംഗിക്കും. സുവര്‍ണ്ണ ജൂബിലി ആഘോഷം വിവിധ കര്‍മ പരിപാടികളോടെ 2019 നവംബറിലാണ് സമാപിക്കുക.

More Archives >>

Page 1 of 204