News - 2024

പാവങ്ങളുടെ ദിനത്തില്‍ നിര്‍ധനര്‍ക്കൊപ്പം ഉച്ചഭക്ഷണത്തിനിരിന്ന് മാര്‍പാപ്പ

സ്വന്തം ലേഖകന്‍ 19-11-2018 - Monday

വത്തിക്കാന്‍ സിറ്റി: ലോക ദരിദ്ര ദിനത്തില്‍ വത്തിക്കാനിലേക്കു ക്ഷണിക്കപ്പെട്ട മൂവായിരം പാവങ്ങള്‍ക്കൊപ്പം ഭക്ഷണം കഴിച്ചു ഫ്രാന്‍സിസ് പാപ്പ. സെന്റ് പീറ്റേഴ്‌സ് ബസിലിക്കയില്‍ ദിവ്യബലി അര്‍പ്പിച്ചതിന് ശേഷമാണ് പോള്‍ ആറാമന്‍ ഹാളിലെ ഉച്ചഭക്ഷണത്തിന് പാപ്പ എത്തിയത്. പ്രകൃതിവിഭവങ്ങള്‍ ലോകത്തെ എല്ലാവര്‍ക്കുംകൂടി അവകാശപ്പെട്ടതാണെന്നും സമ്പന്നരുടെ ശബ്ദകോലാഹലങ്ങളില്‍ ദരിദ്രരുടെ നിലവിളികള്‍ മുങ്ങിപ്പോകുന്നതായും ഫ്രാന്‍സിസ് മാര്‍പാപ്പ പറഞ്ഞു.

പാവങ്ങളുടെ ദിനത്തിന്റെ ഭാഗമായി വത്തിക്കാനില്‍ സൌജന്യ മെഡിക്കല്‍ ക്യാമ്പും ഇന്നലെ ആരംഭിച്ചിട്ടുണ്ട്. കരുണയുടെ വര്‍ഷത്തിന്റെ സമാപന വേളയില്‍ വെച്ചാണ് ഫ്രാന്‍സിസ് പാപ്പ ‘പാവങ്ങളുടെ ആഗോള ദിനം’ പ്രഖ്യാപനം നടത്തിയത്. ക്രിസ്തുവിന്റെ കാരുണ്യ പ്രവര്‍ത്തികള്‍ക്ക് ലോകം മുഴുവനുമുള്ള ക്രിസ്ത്യാനികള്‍ സാക്ഷികളാകണമെന്ന ആഗ്രഹമാണ് പാവങ്ങളുടെ ആഗോള ദിന പ്രഖ്യാപനത്തിന് പാപ്പായെ പ്രേരിപ്പിച്ചത്. രണ്ടാമത്തെ പാവങ്ങളുടെ ആഗോള ദിനമാണ് ഇന്നലെ നടന്നത്.


Related Articles »