Purgatory to Heaven. - March 2024

ഉത്തമ മനസ്താപമില്ലാതെ മരിച്ചവര്‍ക്ക് വേണ്ടി നാം ചെയ്യേണ്ടതെന്ത്?

സ്വന്തം ലേഖകന്‍ 11-03-2024 - Monday

“സത്യമായും ഞാന്‍ നിങ്ങളോട് പറയുന്നു: നിങ്ങള്‍ ഭൂമിയില്‍ കെട്ടുന്നതെല്ലാം സ്വര്‍ഗ്ഗത്തിലും കെട്ടപ്പെട്ടിരിക്കും, നിങ്ങള്‍ ഭൂമിയില്‍ അഴിക്കുന്നതെല്ലാം സ്വര്‍ഗ്ഗത്തിലും അഴിക്കപ്പെട്ടിരിക്കും” (മത്തായി 18:18).

ശുദ്ധീകരണ സ്ഥലത്തെ ആത്മാക്കൾക്കു വേണ്ടി പ്രാർത്ഥിക്കാം: മാര്‍ച്ച്-11

സഭയുടെ പ്രാര്‍ത്ഥനകള്‍ വഴി മോചിതരാകാത്ത ചില ആത്മാക്കള്‍ക്ക്, അന്തിമവിധി ദിവസം വരെ ശുദ്ധീകരണസ്ഥലത്തെ സഹനങ്ങള്‍ സഹിക്കേണ്ടതായി വരും. - വിശുദ്ധ റോബര്‍ട്ട് ബെല്ലാര്‍മിന്‍.

വിചിന്തനം: “ആദ്യകാലം മുതല്‍ തന്നെ തിരുസഭ മരിച്ചവരേ ഓര്‍ക്കുകയും, അവരുടെ സഹനങ്ങളില്‍ നിന്നുമുള്ള മോചനത്തിനായി പ്രാര്‍ത്ഥിക്കുകയും ചെയ്തുവരുന്നു. എല്ലാറ്റിനുമുപരിയായി, അവരുടെ ശുദ്ധീകരണത്തിനും ധന്യമായ ദൈവീക ദര്‍ശനത്തിനുവേണ്ടിയും അവരെ യോഗ്യരാക്കുവാന്‍ ദിവ്യബലി അവര്‍ക്കായി അര്‍പ്പിക്കുകയും ചെയ്യുന്നു” (കത്തോലിക്കാ സഭാ മതപ്രബോധനം, n. 1032). ആവശ്യമായ അനുതാപ പ്രവര്‍ത്തനങ്ങളോ, കൂദാശകളോ നിര്‍വഹിക്കാതെയാണ് പലരും മരണപ്പെടുന്നത്. അവര്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കുവാന്‍ ആരുമില്ലായെന്ന് നാം മനസ്സിലാക്കണം. ഉപേക്ഷിക്കപ്പെട്ട ഈ ആത്മാക്കള്‍ക്കായി നമ്മുടെ വിശ്വാസത്തിന്റെ കൊടുമുടിയും പ്രാര്‍ത്ഥനയുടെ ഏറ്റവും ശ്രേഷ്ഠ രൂപവുമായ വിശുദ്ധ കുര്‍ബ്ബാന അര്‍പ്പിക്കുക.

പ്രാര്‍ത്ഥന: നിത്യപിതാവേ! അവിടുത്തെ പ്രിയപുത്രനും ഞങ്ങളുടെ ഏകകര്‍ത്താവുമായ യേശുക്രിസ്തുവിന്‍റെ തിരുരക്തം ഇന്ന് ലോകമെമ്പാടും അര്‍പ്പിക്കപ്പെടുന്ന ദിവ്യബലികളോട് ചേര്‍ത്ത് ശുദ്ധീകരണ സ്ഥലത്തിലെ എല്ലാ ശുദ്ധാത്മാക്കള്‍ക്കു വേണ്ടിയും ലോകം മുഴുവനിലുമുള്ള എല്ലാ പാപികള്‍ക്കു വേണ്ടിയും തിരുസഭയിലുള്ള എല്ലാ പാപികള്‍ക്കു വേണ്ടിയും എന്‍റെ കുടുംബത്തിലും തലമുറകളിലുള്ളവര്‍ക്കു വേണ്ടിയും ഞാന്‍ കാഴ്ച വയ്ക്കുന്നു.

1 സ്വര്‍ഗ്ഗ. 1 നന്മ. 1 ത്രിത്വ.

(വി. ജെര്‍ത്രൂദിനോട് കര്‍ത്താവ് പറഞ്ഞു: "ഈ പ്രാര്‍ത്ഥന ഓരോ പ്രാവശ്യം ചൊല്ലുമ്പോഴും ആയിരം ആത്മാക്കളെ ശുദ്ധീകരണ സ്ഥലത്തു നിന്ന്‍ സ്വര്‍ഗ്ഗത്തിലേക്ക് ഞാന്‍ കൊണ്ടുപോകുന്നു". ആയതിനാല്‍, നമുക്കും ഈ പ്രാര്‍ത്ഥന ഏറ്റുപറഞ്ഞ് ശുദ്ധീകരണ സ്ഥലത്തെ ആത്മാക്കൾക്കു വേണ്ടി പ്രാർത്ഥിക്കാം.)

'പ്രവാചക ശബ്ദം' വെബ്സൈറ്റില്‍ 365 ദിവസവും ശുദ്ധീകരണസ്ഥലത്തെ ആത്മാക്കള്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കുവാന്‍ സഹായിക്കുന്ന ധ്യാനചിന്തകള്‍ കലണ്ടര്‍ രൂപത്തില്‍ ലഭ്യമാണ്. ഓരോ ദിവസത്തെയും ധ്യാനചിന്തകള്‍ വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.

ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍ 

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക  

ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക  


Related Articles »