News - 2024

അള്‍ട്ടിമേറ്റ് ഹെവിവെയിറ്റ് ചാമ്പ്യന്റെ കത്തോലിക്ക വിശ്വാസ സാക്ഷ്യം യൂട്യൂബില്‍ തരംഗമാകുന്നു

സ്വന്തം ലേഖകന്‍ 25-11-2018 - Sunday

കത്തോലിക്ക വിശ്വാസത്തിലേക്കുള്ള തന്റെ മടങ്ങിവരവിനെക്കുറിച്ച് അമേരിക്കന്‍ അള്‍ട്ടിമേറ്റ് ഹെവിവെയിറ്റ് ചാമ്പ്യന്‍ഷിപ്പ് (UFC) താരമായ ബാസ് റട്ടന്‍ വിവരിക്കുന്ന വീഡിയോ യൂട്യൂബില്‍ തരംഗമാകുന്നു. വിവിധ ആയോധനകലാ മുറകള്‍ ഇടകലര്‍ന്ന മിക്സഡ്‌ മാര്‍ഷ്യല്‍ ആര്‍ട്ട് (MMA) എന്ന ആയോധനകലയിലെ ചാമ്പ്യനായ ബാസ് റട്ടന്‍ ഫിലാഡല്‍ഫിയ അതിരൂപതക്ക് വേണ്ടി ആന്തെം ഫില്ലി തയ്യാറാക്കിയ വീഡിയോയിലാണ് തന്റെ വിശ്വാസത്തെക്കുറിച്ച് മനസ്സ് തുറന്നിരിക്കുന്നത്.

നെതര്‍ലന്‍റിലായിരിന്നു അദ്ദേഹത്തിന്റെ ജനനം. സമപ്രായക്കാരുടെ കളിയാക്കലുകള്‍ ഏറെ ഏറ്റുവാങ്ങിയ ഒരു ബാല്യമായിരുന്നു തന്റേതെന്ന് റട്ടന്‍ ഓര്‍മ്മിക്കുന്നു. മാമോദീസായും, സ്ഥൈര്യലേപനവുമെല്ലാം സ്വീകരിച്ചിരുന്നുവെങ്കിലും റട്ടന് 12 വയസ്സായപ്പോള്‍ മുതല്‍ അദ്ദേഹത്തിന്റെ കുടുംബം ദേവാലയത്തില്‍ നിന്നും വിശ്വാസത്തില്‍ നിന്നും അകന്നു. ‘ഹിയര്‍ കംസ് ദി ബൂം’ എന്ന റെസ്ലിംഗ് സിനിമയില്‍ കത്തോലിക്ക നടനായ കെവിന്‍ ജെയിംസിനോടൊപ്പം ജോലി ചെയ്യുവാന്‍ ഇടയായതാണ് റട്ടനെ വീണ്ടും വിശ്വാസത്തിലേക്ക് കൊണ്ടുവന്നത്. അദ്ദേഹത്തോടൊപ്പം കത്തോലിക്കാ പ്രഭാഷകരോടുള്ള സംസാരിക്കുവാനിടയായതാണ് തന്റെ ജീവിതത്തെ മാറ്റിമറിച്ചതെന്ന് റട്ടന്‍ തന്നെ പറയുന്നു.

അതിനു ശേഷമാണ് ബൈബിളിന്റെ ഓഡിയോ പതിപ്പ് ശ്രവിക്കുവാന്‍ അദ്ദേഹം തുടങ്ങിയത്. “ഞാനൊരു കടുത്ത മദ്യപാനിയായിരുന്നു. ബൈബിള്‍ എന്നെ മദ്യപാനത്തില്‍ നിന്നും മോചിപ്പിച്ചു. അങ്ങനെ വീണ്ടും കത്തോലിക്ക വിശ്വാസത്തെക്കുറിച്ച് പഠിക്കുവാനുള്ള താല്‍പര്യവും തനിക്കുണ്ടായി”. ചാമ്പ്യന്‍ഷിപ്പോ, മറ്റുള്ളവരുടെ അംഗീകാരമോ നേടുന്നതിലല്ല കാര്യമെന്നും മറിച്ച് ദൈവത്തിന്റെ അംഗീകാരം ലഭിക്കുന്നതിലാണെന്നും പറഞ്ഞുകൊണ്ടാണ് റട്ടന്റെ സാക്ഷ്യം അവസാനിക്കുന്നത്.


Related Articles »