India - 2024

പാലാ രൂപത 36ാമത് അഭിഷേകാഗ്‌നി ബൈബിള്‍ കണ്‍വെന്‍ഷന്‍ ഒരുക്കങ്ങള്‍ ആരംഭിച്ചു

സ്വന്തം ലേഖകന്‍ 25-11-2018 - Sunday

പാലാ: ഡിസംബര്‍ 19ന് ആരംഭിക്കുന്ന പാലാ രൂപത 36ാമത് അഭിഷേകാഗ്‌നി ബൈബിള്‍ കണ്‍വെന്‍ഷന്റെ ഒരുക്കങ്ങള്‍ ആരംഭിച്ചു. ബൈബിള്‍ കണ്‍വെന്‍ഷന്‍ നടക്കുന്ന പാലാ സെന്റ് തോമസ് കോളജ് ഗ്രൗണ്ടില്‍ ഉച്ചകഴിഞ്ഞ് 3.45 ന് രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് കല്ലറങ്ങാട്ട് ആശീര്‍വദിച്ച് കാല്‍നാട്ടുകര്‍മം നിര്‍വഹിക്കും. രൂപത സഹായമെത്രാന്‍ മാര്‍ ജേക്കബ് മുരിക്കന്‍, മാര്‍ ജോസഫ് പള്ളിക്കാപറന്പില്‍, വികാരി ജനറാള്‍മാരായ മോണ്‍. ജോസഫ് കുഴിഞ്ഞാലില്‍, മോണ്‍. സെബാസ്റ്റ്യന്‍ വേത്താനത്ത്, മോണ്‍. ഏബ്രഹാം കൊല്ലിത്താനത്തുമലയില്‍, മോണ്‍. ജോസഫ് കൊല്ലംപറന്പില്‍, കത്തീഡ്രല്‍ വികാരി ഫാ. സെബാസ്റ്റ്യന്‍ വെട്ടുകല്ലേല്‍, അരുണാപുരം ഇടവക വികാരി ഫാ. ജോസഫ് മണ്ണനാല്‍, സെന്റ് തോമസ് കോളജ് പ്രിന്‍സിപ്പല്‍ ഫാ. ജയിംസ് മംഗലത്ത്, വിവിധ ഇടവക വികാരിമാര്‍, വൈദികര്‍, സന്യസ്തര്‍, കണ്‍വന്‍ഷന്‍ വോളന്റിയേഴ്‌സ്, ഇവാഞ്ചലൈസേഷന്‍ ടീമംഗങ്ങള്‍ തുടങ്ങിയവര്‍ പങ്കെടുക്കും.


Related Articles »