India - 2024

തെക്കന്‍ കുരിശുമലയിലെ 62 ാമത് മഹാതീര്‍ത്ഥാടനം മാര്‍ച്ച് 31 മുതല്‍

സ്വന്തം ലേഖകന്‍ 26-11-2018 - Monday

വെള്ളറട: രാജ്യാന്തര തീര്‍ത്ഥാടന കേന്ദ്രമായ വെള്ളറട തെക്കന്‍ കുരിശുമലയിലെ 62 ാമത് മഹാതീര്‍ത്ഥാടനം 2019 മാര്‍ച്ച് 31 മുതല്‍ ഏപ്രില്‍ ഏഴു വരെയും ഏപ്രില്‍ 18നും 19 പെസഹവ്യാഴം, ദുഃഖവെള്ളി തീയതികളിലുമായി നടക്കും. ഇതിന്റെ ഒരുക്കങ്ങള്‍ക്കായുള്ള വിവിധ കമ്മിറ്റികള്‍ക്ക് സംഗമവേദിയില്‍ നടന്ന ആദ്യപൊതുയോഗം രൂപം നല്‍കി. തീര്‍ത്ഥാടനകേന്ദ്രം ഡയറക്ടര്‍ മോണ്‍ ഡോ.വിന്‍സെന്റ് കെ. പീറ്റര്‍ അധ്യക്ഷനായ യോഗത്തില്‍ കേരളം തമിഴ്‌നാട് സംസ്ഥാനങ്ങളില്‍ നിന്നുമായി 501 പേരടങ്ങുന്ന കമ്മിറ്റിയേയും തെരഞ്ഞെടുത്തു. 'വിശുദ്ധകുരിശ് ജീവന്റെ സമൃദ്ധി' എന്നതാണ് 62 ാമത് തീര്‍ഥാടന സന്ദേശം.

തീര്‍ത്ഥാടനത്തിന് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും, വിദേശ രാജ്യങ്ങളില്‍ നിന്നുമായ 50 ലക്ഷത്തിലധികം തീര്‍ത്ഥാടകര്‍ ഇതിനോടകം എത്തിയതായും അദ്ദേഹം പറഞ്ഞു. നെയ്യാറ്റിന്‍കര ലത്തീന്‍ രൂപതാ ബിഷപ് ഡോ. വിന്‍സെന്റ് സാമൂവല്‍ (രക്ഷാധികാരി), മോണ്‍ ജി. ക്രിസ്തുദാസ് (സഹരക്ഷാധികാരി), മോണ്‍.ഡോ.വിന്‍സെന്റ് കെ.പീറ്റര്‍ (ജനറല്‍ കണ്‍വീനര്‍), ഡോ.സിറില്‍ സി. ഹാരീസ്, റവ. ബെന്നിലൂക്കാസ്, ഫാ. ജോണ്‍ ഡി. ബ്രിട്ടോ (ജോയിന്റ് ജനറല്‍ കണ്‍വീനര്‍) സി.കെ.ഹരീന്ദ്രന്‍ എംഎല്‍എ, ഡോ.എസ്.വിജയധരണി എംഎല്‍എ (ചെയര്‍മാന്‍), ടി.ജി.രാജേന്ദ്രന്‍ (ജനറല്‍ കോ ഓര്‍ഡിനേറ്റര്‍), സാബു കുരിശുമല (ജനറല്‍ സെക്രട്ടറി), എസ്. ലൂയിസ് (സ്പിരിച്വല്‍ ആനിമേറ്റര്‍), ജയന്തി കുരിശുമല (സെക്രട്ടറി), ക്രിസ്തുദാസ് (പ്രോപ്പര്‍ട്ടി മാനേജര്‍), ആറുകാണി ജ്ഞാനദാസ് ( കോ ഓര്‍ഡിനേറ്റര്‍, തമിഴ്‌നാട്) എന്നിവരാണ് ഔദ്യോഗിക ഭാരവാഹികള്‍.


Related Articles »