India - 2024

വെല്ലുവിളികളെ വിശ്വാസത്തിന്റെ പരിച കൊണ്ട് പ്രതിരോധിക്കണം: മാര്‍ ജോസഫ് പാംപ്ലാനി

സ്വന്തം ലേഖകന്‍ 26-11-2018 - Monday

ഇരിട്ടി: കാലഘട്ടത്തിന്റെ വെല്ലുവിളികളെ വിശ്വാസത്തിന്റെ പരിച കൊണ്ട് പ്രതിരോധിക്കണമെന്ന് തലശേരി അതിരൂപത സഹായമെത്രാന്‍ മാര്‍ ജോസഫ് പാംപ്ലാനി. എടൂരില്‍ കുടുംബക്കൂട്ടായ്മ ഭാരവാഹികളുടെ ഫൊറോനതല സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു ബിഷപ്പ്. സമൂഹത്തിന്റെ ഭാഗമായിക്കൊണ്ടിരിക്കുന്ന പുരോഗതിയുടെയും മാറ്റത്തിന്റേയും സങ്കീര്‍ണവും ശക്തവുമായ കാറ്റ് ജീവിത നിലപാടുകളെയും ജീവിതശൈലികളെയും ദോഷകരമാക്കുന്നു. നിലനില്‍ക്കുന്ന ബന്ധങ്ങളെയും പരിപാലിച്ചു പോരുന്ന പ്രതിബദ്ധതകളെയും ഇത് സാരമായി ബാധിക്കുന്നു.കുടുംബ ബന്ധങ്ങള്‍ ശക്തമാക്കുകയാണ് ഇതിനുള്ള പ്രതിവിധിയെന്നും മാര്‍ ജോസഫ് പാംപ്ലാനി പറഞ്ഞു.

എടൂര്‍ ഫൊറോന വികാരി ഫാ.ആന്റണി മുതുകുന്നേല്‍ അധ്യക്ഷത വഹിച്ചു. കുടുംബക്കൂട്ടായ്മ അതിരൂപത ഡയറക്ടര്‍ ഫാ. മാത്യു ആശാരിപറമ്പില്‍, കരിക്കോട്ടക്കരി ഇടവക വികാരി ഫാ.ആന്റണി പുന്നൂര്‍, അതിരൂപത കോഓര്‍ഡിനേറ്റര്‍ ഡോ. എം.ജെ. മാത്യു, എടൂര്‍ ഇടവക കോഓര്‍ഡിനേറ്റര്‍ പി.വി. ജോസഫ് എന്നിവര്‍ പ്രസംഗിച്ചു. എടൂര്‍ ഫൊറോനയുടെ കീഴിലുള്ള ഒന്‍പത് ഇടവകകളില്‍ നിന്നായി ആയിരത്തോളം പേര്‍ പങ്കെടുത്തു.


Related Articles »