News - 2024

കാമറൂണിൽ മിഷ്ണറി വൈദികരെ തട്ടിക്കൊണ്ട് പോയി

സ്വന്തം ലേഖകന്‍ 27-11-2018 - Tuesday

യോണ്ടെ: പടിഞ്ഞാറൻ ആഫ്രിക്കന്‍ രാജ്യമായ കാമറൂണിൽ നിന്നു മിഷ്ണറി വൈദികരെ തട്ടിക്കൊണ്ട് പോയി. മിഷ്ണറി സൺസ് ഓഫ് ഇമ്മാക്കുലേറ്റ് ഹാർട്ട് ഓഫ് മേരി സമൂഹ അംഗങ്ങളായ ഫാ. ജൂഡ് തദേവൂസ് ലാങ്കെ ബെസ്ബാങ്ങ്, ഫാ. പ്ലാസിഡ് മുൻതോങ്ങ്, ഒരു വൈദിക വിദ്യാർത്ഥി എന്നിവരെയാണ് തെക്ക് പടിഞ്ഞാറൻ പ്രദേശമായ ആംഗ്ലഫോൺ പ്രവിശ്യയിൽ നിന്നും ബന്ധികളാക്കിയിരിക്കുന്നത്.

നവംബർ ഇരുപത്തിനാലിന് ശുശ്രൂഷയുടെ ഭാഗമായി മുയെങ് പ്രാദേശിക ഇടവക ദേവാലയത്തിലേക്ക് പോകുന്ന വഴിയാണ് ആയുധധാരികളായ അക്രമികൾ മൂവരേയും തട്ടിക്കൊണ്ട് പോയത്. കാമറൂണിൽ രാഷ്ട്രീയ നേതൃത്വവും സൈന്യവും തമ്മില്‍ നിലനിൽക്കുന്ന സംഘര്‍ഷങ്ങളില്‍ കത്തോലിക്ക മിഷ്ണറിമാരാണ് മിക്കപ്പോഴും ഇരയാകുന്നത്. കഴിഞ്ഞ ഇരുപത്തിയൊന്നിന് മിൽ ഹിൽ മിഷനറീസ് സഭാംഗമായ ഫാ. കോസ്മാസ് ഒമബാറ്റോ ഓണാരി എന്ന വൈദികനെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയിരിന്നു.


Related Articles »