India - 2024

ജൂബിലി ആഘോഷിക്കുന്ന വൈദികരുടെ സംഗമം

സ്വന്തം ലേഖകന്‍ 29-11-2018 - Thursday

കൊച്ചി: സീറോ മലബാര്‍ സഭയിലെ പൗരോഹിത്യത്തിന്റെ സുവര്‍ണ, രജത ജൂബിലി ആഘോഷിക്കുന്ന വൈദികരുടെ സംഗമം കാക്കനാട് മൗണ്ട് സെന്റ് തോമസില്‍ നടന്നു. സഭയുടെ ക്ലര്‍ജി സിനഡല്‍ കമ്മീഷന്റെ നേതൃത്വത്തിലാണു വൈദികരെ അനുമോദിക്കാന്‍ സമ്മേളനം വിളിച്ചുകൂട്ടിയത്. കമ്മീഷന്‍ ചെയര്‍മാന്‍ ബിഷപ്പ് മാര്‍ സെബാസ്റ്റ്യന്‍ എടയന്ത്രത്ത് ഉദ്ഘാടനം ചെയ്തു. കൂരിയ ബിഷപ്പ് മാര്‍ സെബാസ്റ്റ്യന്‍ വാണിയപ്പുരയ്ക്കല്‍ അധ്യക്ഷത വഹിച്ചു.

കമ്മീഷന്‍ മെന്പര്‍ ബിഷപ്പ് മാര്‍ ജോണ്‍ വടക്കേല്‍, തൃശൂര്‍ സഹായമെത്രാനും ജൂബിലേറിയനുമായ മാര്‍ ടോണി നീലങ്കാവില്‍, കൂരിയ ചാന്‍സലര്‍ റവ. ഡോ. ആന്റണി കൊള്ളന്നൂര്‍, കമ്മീഷന്‍ സെക്രട്ടറി ഫാ. ജിമ്മിച്ചന്‍ കര്‍ത്താനം, സിസ്റ്റര്‍ ജീവ മരിയ എന്നിവര്‍ പ്രസംഗിച്ചു. റവ. ഡോ. ജോസ് ആലഞ്ചേരിയുടെ മുഖ്യ കാര്‍മികത്വത്തില്‍ ജൂബിലേറിയന്മാര്‍ വിശുദ്ധ കുര്‍ബാന അര്‍പ്പിച്ചു.


Related Articles »